ആരാധകരെ കൈയിലെടുത്ത് വീണ്ടും സായ് പല്ലവിയുടെ നൃത്ത ചുവടുകൾ..വൈറൽ വീഡിയോ കാണാം !!

149291

ആരാധകരെ കൈയിലെടുത്ത് വീണ്ടും സായ് പല്ലവിയുടെ നൃത്ത ചുവടുകൾ ; ലവ് സ്റ്റോറി എന്ന പുത്തൽ ചിത്രത്തിലെ താരത്തിന്റെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയ കീഴടക്കുന്നു …………..

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സായി പല്ലവി. താരം അടിപൊളി നർത്തകി കൂടി ആന്നെന്ന് അറിയാത്തവർ വിരളമാണ്. തന്റെ ചിത്രങ്ങളിൽ എല്ലാം തന്നെ എടുത്തു പറയേണ്ട ഒരു ഡാൻസ് പെർഫോമൻസ് താരം കാഴ്ചവച്ചിരിക്കും. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എല്ലാം അഭിനയിച്ച താരത്തിന് ഒട്ടേറെ ആരാധകരും ഉണ്ട്.
ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന ലവ് സ്റ്റോറി എന്ന ചിത്രമാണ് താരത്തിന്റെ പുത്തൻ ചിത്രം . നാഗചൈതന്യയാണ് ഈ ചിത്രത്തിലെ നായകൻ. ശേഖർ കമ്മൂല സായ് പല്ലവിയെ നായികയാക്കി ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഫിദ ആയിരുന്നു ആദ്യ ചിത്രം . ഈ ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച വച്ചിണ്ടെ എന്ന ഗാനം പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

ഇപ്പോൾ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ സാംരഗ ദരിയാ എന്ന ഡാൻസ് സോങ്ങാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. യൂട്യൂബിലെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ ഗാനം. ഗാനത്തിലെ സായി പല്ലവിയുടെ ചടുലമായ നൃത്തചുവടുകൾ ആരാധക മനം കവർത്തിരിക്കുന്നു. ശേഖർ . വി.ജെ ആണ് സാംരഗ ദരിയാ ഗാനം കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് സുഡാല അശോക് തേജയാണ്. പവൻ സി.എച്ചാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് . മാംഗ്ലിയുടെ ഗാനാലാപനവും സായ് പല്ലവിയുടെ നൃത്ത ചുവടുകളും ഒന്നിച്ചപ്പോൾ ഈ ഗാനം സൂപ്പർഹിറ്റായി മാറി. പരമ്പരാഗത നടോടി സംഗീതത്തിലാണ് ഈ ഗാനം ചിട്ടിപടുത്തിയിരിക്കുന്നത് . ദശലക്ഷണക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം ഈ വീഡിയോ സ്വന്തമാക്കിയത്.