പ്രസവശേഷം ശരീരഭാരം കുറച്ച രഹസ്യം വെളിപ്പെടുത്തി നടി പേളിമാണി..വൈറൽ വീഡിയോ കാണാം !!

പ്രസവശേഷം ശരീരഭാരം കുറച്ച രഹസ്യം വെളിപ്പെടുത്തി നടി പേളിമാണി; തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്…….

ഒട്ടേറെ റിയാലിറ്റി ഷോകളിലുടെയും ടെലിവിഷൻ പ്രോഗ്രാമുകളിലുടെയും അവതാരകയായി ശ്രദ്ധ നേടിയ താരമാണ് പേളി മാണി. വേറിട്ട അവതരണ ശൈലി കൊണ്ടും പെരുമാറ്റം കൊണ്ടും പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ കയറിക്കൂടിയ പേളി നടിയും അവതാരകയുമാണ്. ഇന്ത്യാവിഷനിൽ സംപ്രേക്ഷണം ചെയ്ത ജൂക്ക് ബോക്‌സ് എന്ന പ്രോഗ്രാമിലൂടെയാണ് പേളി ആദ്യമായി അവതരണ രംഗത്തേക്ക് കടന്നു വരുന്നത്. പേളി എന്ന അവതാരക ഇത്രയേറെ ജനശ്രദ്ധ നേടിയെടുത്തത് മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിൽ അവതാരകയായ ശേഷമാണ് . അവതാരകയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു പേളി ബിഗ് ബോസ് എന്ന വമ്പൻ റിയാലിറ്റിഷോയിൽ മത്സരാർത്ഥിയായി എത്തുന്നത്. ഒരുപാട് ആരാധകർ ഉണ്ടായിരുന്ന താരത്തിന് ബിഗ് ബോസ് എന്ന ഷോയ്ക്ക് ശേഷം ഒരു പുതുജീവിതം തന്നെ ലഭിച്ചു. ബിഗ് ബോസ് ഷോയിൽ വച്ചു തന്നെ മത്സരാർത്ഥിയായിരുന്ന ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുകയും , പിന്നീട് ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു.

2021 മാർച്ചിലായിരുന്നു നില എന്ന പേരിൽ ഒരു പെൺകുഞ്ഞ് പേളി- ശ്രീനിഷ് ദമ്പതികൾക്ക് പിറന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ പേളി മകൾ നിലയ്ക്ക് ഒപ്പമുള്ള എല്ലാ മനോഹരമായ നിമിഷങ്ങളും മിക്കപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള പേളി അതിൽ ഒട്ടേറെ വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്ന വീഡിയോ പ്രസവ ശേഷം തന്റെ ശരീരഭാരം എങ്ങനെ കുറച്ചുവെന്ന് കാണിച്ചുകൊണ്ടുള്ള വീഡിയോ ആണ്. ഏകദേശം പത്ത് ലക്ഷത്തിൽ അധികം ആളുകൾ ആണ് താരത്തിന്റെ ഈ യൂടൂബ് വീഡിയോ കണ്ടത്. “എന്റെ വെയ്റ്റ് ലോസ് യാത്ര” എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ ആരാധകർക്കായി പങ്കുവച്ചത്. ഒട്ടേറെ കമന്റുകൾ വീഡിയോയ്ക്ക് താഴെ എത്തിയിരുന്നു.നിരവധി സിനിമകളിലും ചെറിയ വേഷങ്ങളിൽ പേളി എത്തിയിട്ടുണ്ട്.