സായി പല്ലവി നായികയായി അഭിനയിക്കുന്ന പുത്തൻ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്..വീഡിയോ 👇

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായി അഭിനയിച്ച പ്രേമം സിനിമയിൽ നിന്നു മലയാളികൾക്ക് ലഭിച്ച ഒരു മാണിക്യമാണ് സായി പല്ലവി എന്ന അഭിനയത്രി. പ്രേമം സിനിമയിൽ അഭിനയിച്ച ശേഷം തരത്തിനെ തേടി നിരവധി അവസരങ്ങളാണ് വന്നു കൊണ്ടിരുന്നത്. മലയാളത്തിൽ മാത്രമല്ല താരം തന്റെ അഭിനയ മികവ് തെളിയിച്ചത്. ഇതിനോടകം തന്നെ താരം തമിഴ് സിനിമലോകത്തും കന്നഡ സിനിമലോകത്തും അതുപോലെ തന്നെ തെലുങ്ക് ചലച്ചിത്ര ലോകത്തും തന്റെ അഭിനയ മികവ് തെളിയിച്ചു കഴിഞ്ഞു. വളരെ അതികം ശ്രെദ്ധിക്ക പെട്ട വേഷങ്ങളാണ് താരം ഈ ഭാഷകളിൽ എലാം അഭിനയിച്ചു കഴിഞ്ഞിരിക്കുന്നത്. ഈ വർഷം തന്നെ താരം തെലുങ്കിൽ മൂന്നു ചിത്രങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.

നാഗ ചൈതന്യ നായകനായി അഭിനയിച്ച ലൗ സ്റ്റോറി എന്ന ചിത്രം ഈ അടുത്തിടെ ആണ് റിലീസ് ആയത്. ചിത്രത്തിൽ നായകി ആയി അഭിനയിച്ചത് സായി പല്ലവി ആണ്. താരത്തിന്റെ ലൗ സ്റ്റോറി എന്ന പുത്തൻ ചിത്രം ആളുകൾ ഏറ്റിടുത്തിരിക്കുന്ന ഈ സമയത്ത് തന്നെയാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്.
ശ്യം സിംഗ റോ എന്ന ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ ചിത്രത്തിൽ സായി പല്ലവി നായകി ആയും ഒപ്പം തെലുങ്ക് നായകൻ നാനിയുമണി പ്രധാന വേഷം അഭിനയിച്ചിരിക്കുന്നത്. ഇതിനു മുന്പും ഇരുവരും ചിത്രങ്ങൾ ഒരുമിച്ച് ചെയ്തട്ടുണ്ട്.

ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രമാണിത്. മിഡിൽ ക്ലാസ്സ്‌ അബയ് എന്ന സിനിമയിലാണ് ഇതിനു മുൻപ് ഇരുവരും അഭിനയിച്ചിരിക്കുന്നത്. സൂപ്പർ നാച്ചുറൽ ട്രില്ലെർ ആയി ഒരുക്കി ഇരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ മികച്ച അഭിപ്രായമാണ് നേടി ഇരിക്കുന്നത്. നിഹാരിക എന്റർടൈൻമെന്റ് പ്രൊഡക്ഷൻ നിർമിച്ചിരിക്കുന്ന ഈ ചിത്രം രാഹുൽ സാനകൃതൻ ആണ് സംവിധാനം ഷെഹ്‌തിരിക്കുന്നത്. ജംഗ സത്യദേവ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ടേക്ക് ഓഫിന്റെ ക്യാമറ മാൻ സാനു വർഗീസ് ആണ്.


കേന്ദ്ര കഥാപാത്രങ്ങളായി സായി പല്ലവിയെയും നാനിയെയും കൂടാതെ മഡോണ സെബാസ്റ്റ്യൻ, കൃതി ഷെട്ടി, ജിഷു സെൻഗുപ്ത, മുരളി ശർമ, രാഹുൽ രവീന്ദ്രൻ തുടങ്ങിയ തരങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഈച്ച എന്ന ചിത്രത്തിലെ നായകനായി അഭിനയിച്ച നാനിയെ പ്രക്ഷകർ വളരെ പെട്ടന്നു മറക്കുകയില്ല എന്നതാണ് സത്യം. മലയാളം തമിഴ് കന്നഡ എന്നീ ഭാഷകളിൽ ഒപ്പം ഡബ് ചെയ്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ മലയാള ടീസറും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. വളരെ മികച്ച പ്രീതികരണമാണ് ആരാധകരിൽ നിന്നും ഈ ചിത്രത്തിന്റെ ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.