സാരീയിൽ സുന്ദരിയായി സ്വാസിക വിജയ് ; ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ

മലയാളികളുടെ പ്രിയങ്കരിയാണ് പൂജ വിജയ്. ഒരുപാട് മിനിസ്ക്രീനിലൂടെ താരത്തിന്റെ മുഖം കണ്ടവരായിരിക്കും മിക്ക മലയാളികളും. എന്നാൽ പൂജ വിജയ് എന്ന പേര് ആർക്കും മനസ്സിലായില്ലെങ്കിലും സ്വാസിക വിജയ് എന്ന പേരാണ് താരത്തിന് ഭംഗി കൂട്ടുന്നത്. സീരിയൽ പരമ്പരകളിൽ അഭിനയ ജീവിതം ആരംഭിച്ച് ഇപ്പോൾ മലയാളത്തിലെ ഒട്ടുമിക്ക ചലചിത്രങ്ങളിലും വേഷമിടാൻ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

തമിഴ്, തെലുങ്ക് എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ ആരാധകരുടെ മുമ്പാകെ എത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ദത്തുപുത്രി, സീത എന്നീ സീരിയകളിലൂടെയാണ് സ്വാസികയ്ക്ക് പ്രേശക്തി നേടി കൊടുത്തത്. എന്നാൽ സീത എന്ന പരമ്പരയിലെ സീത കഥാപാത്രമായിരുന്നു താരത്തിന് ഒരുപാട് ആരാധകരെ നേടി കൊടുത്തത്. 2020ൽ മികച്ച സ്വഭാവ  നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം താരം സ്വന്തമാക്കിയിരുന്നു.

മലയാളത്തിൽ തന്നെ താരരാജാക്കമാരോടപ്പം അഭിനയിക്കാനും സ്വാസികയ്ക്ക് ഭാഗ്യം തേടിയെത്തി. ഒരു കുട്ടനാടൻ ബ്ലോഗ്, ശുഭരാത്രി, ഇഷ്‌ക്, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മേഡ് ഇൻ ചൈന. മോഹൻലാലിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങാനുള്ള ആറാട്ടാണ് സ്വാസികയുടെ റിലീസ് ചെയ്യാനുള്ളത്.

സോഷ്യൽ മീഡിയയിൽ നിറസാനിധ്യമായ സ്വാസികയ്ക്ക് ഒട്ടേറെ ആരാധകരാണ്. യൂട്യൂബിൽ സ്വന്തമായി വ്ലോഗിങ് ചാനൽ താരം നടത്തി കൊണ്ട് പോകുന്നുണ്ട്. ദിവസവും തന്റെ ഓരോ വിശേഷങ്ങൾ യൂട്യൂബിലൂടെയാണ് സ്വാസിക പ്രേഷകരുമായി പങ്കുവെക്കാറുള്ളത്. ഇപ്പോൾ സാരീയുടുത്ത് സ്വാസികയുടെ പുത്തൻ ചിത്രങ്ങളാണ് മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്. ഫോട്ടോഗ്രാഫർ അർജുനാണ് അതിമനോഹരമായി പകർത്തിയിരിക്കുന്നത്.