ബാസ്കറ്റ് പന്തുമായി മലയാളികളുടെ പ്രിയ നയൻ‌താര; സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ കാണാം..

391

ബേബി നയൻ‌താരയായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച അഭിനയത്രിയാണ് നയൻ‌താര ചക്രവർത്തി. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത് എന്നീ താരരാജാക്കമാരുടെ കൂടെ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയിക്കാനുള്ള അവസരം ബേബി നയതാരയെ തേടിയെത്തിയിരുന്നു. ഇപ്പോൾ ഇതാ ബാലതാരത്തിൽ നിന്നും നായികയായി അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഒരുങ്ങി നിൽക്കുകയാണ് നയൻ‌താര ചക്രവർത്തി.

കുറച്ചു നാളുകൾക്ക് മുമ്പ് നടി തന്നെ ഈ കാര്യം പറഞ്ഞ് ആരാധകരുടെ മുമ്പാകെ പ്രെത്യക്ഷപെട്ടിരുന്നു. തമിഴ്, തെലുങ്ക് മേഖലകളിൽ നിന്നും വമ്പൻ ഓഫറുകളാണ് താരത്തെ തേടിയെത്തുന്നത്. 2006ൽ പുറത്തിറക്കിയ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി അരങേറിയ കിലുക്കം എന്ന സിനിമയിലൂടെയാണ് നയൻ‌താര ചക്രവർത്തി അഭിനയ ജീവിതം ആരംഭിക്കുന്നത്.

കുസെലൻ എന്ന പടത്തിലൂടെ തമിഴ് തെലുങ്ക് സിനിമകളിൽ അഭിനയത്തിന് ആരംഭം കുറിച്ചു. ഏറ്റവും ഒടുവിലായി നയൻ‌താര അഭിനയിച്ചിരിക്കുന്നത് ഒടുവിൽ എന്ന സിനിമയിലാണ്. എറണാകുളം ജേർണലിസം വിദ്യാർത്ഥിനി കൂടിയാണ് നയൻ‌താര. ശക്തമായ ഒരു തിരിച്ചു വരവ് ഉണ്ടാവുമെങ്കിലും അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോൾ.

സിനിമകളിൽ ഒരിടവേള എടുത്തുവെങ്കിലും ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ തന്റെ ഇഷ്ട ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണ് തന്റെ ഓരോ പോസ്റ്റും പ്രേഷകരുടെ ഇടയിൽ വൈറലായി മാറുന്നത്. നിലവിൽ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച പുതിയ ചിത്രമാണ് തരംഗമായി കൊണ്ടിരിക്കുന്നത്. ബാസ്കറ്റ് ബോൾ പിടിച്ചു കൊണ്ടുള്ള മനോഹരമായ ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാം പേജുകളിൽ പങ്കുവെച്ചിട്ടുള്ളത്.