വീണ്ടും ആരാധകരുടെ മനസ്സ് കീഴടക്കി നടി ദീപ്തി ; ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽമുംബൈയിൽ ജനിച്ചു വളർന്നു മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ്തി സതി. തന്റെ അമ്മ എറണാകുളം സ്വേദേശിയായത് കൊണ്ടാണ് മലയാള തനിമ ദീപ്തിയ്ക്കുള്ളത്. മഹാരാഷ്ട്രയിൽ തന്നെയാണ് ദീപ്തി ജനിച്ചതും പഠിച്ച് വളർന്നതും. മോഡലിംഗിലൂടെയാണ് ദീപ്തി തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 2012ലാണ് താരം മോഡലിംഗ് മേഖലയിലേക്ക് കടന്നു വരുന്നത്.മോഡലിംഗിൽ തന്റെതായ കഴിവ് മികവ് പുലർത്തിയതോടെ 2014ൽ മിസ്സ്‌ ഫെമിന ദീപ്തി കരസ്ഥമാക്കി. അതോടെ കേരളം അറിയപ്പെടുന്ന ഒരാളായി ദീപ്തി മാറി കഴിഞ്ഞിരുന്നു. അഭിനയവും മോഡലിംഗ് മാത്രമല്ല ഭരതനാട്യത്തിലും താരം വിദ്യ അഭ്യസിച്ചിട്ടുണ്ട്. നീന എന്ന ചലചിത്രത്തിലൂടെയാണ് ദീപ്തി പ്രേഷകരുടെ മുന്നിൽ പ്രിയങ്കരിയായി മാറുന്നത്.പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ബിഗ്സ്ക്രീനിലെത്തിയ പുള്ളിക്കാരൻ സ്റ്റാറ എന്ന ചലചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി വേഷമിടാൻ ഭാഗ്യം ലഭിച്ചിരുന്നു. ശേഷം രണം, ഡ്രൈവിംഗ് ലൈസൻസ്, സോളോ എന്നീ പടങ്ങളിലും തന്റെതായ അഭിനയ മികവ് പുലർത്താൻ താരത്തിന് അവസരങ്ങൾ ലഭിച്ചു.


മോഡലിംഗ് രംഗത്ത് സജീവയായതോടെ സമൂഹ മാധ്യമങ്ങളിലും നിരന്തരം ദീപ്തി ആരാധകാരുമായി സംവദിക്കാൻ മറക്കാറില്ല. മാധ്യമങ്ങളിൽ നിന്നും ഒരുപാട് ആരാധകരെ ഇതിനോടകം തന്നെ ദീപ്തി സ്വന്തമാക്കിട്ടുണ്ട്. ഇപ്പോൾ ഇതാ ദീപ്തിയുടെ ഗ്ലാമർ ചിത്രങ്ങളാണ് പ്രേഷക മനസ്സ് ഏറ്റെടുക്കുന്നത്. അതിഗ്ലാമർ രൂപത്തിൽ പ്രെത്യക്ഷപ്പെട്ട ദീപ്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യയൽ മീഡിയ മുഴുവനായി കീഴടക്കിയിരുന്നു. അഭിനയിച്ച അനേകം സിനിമകളാണ് ഇനി ആരാധകരുടെ മുന്നിലെത്താനുള്ളത്.