മൂന്നാറിലെ റിസോർട്ടിൽ നിന്നും അതിമനോഹരിതയായി മാളവിക മേനോൻ

മോളിവുഡ് കോളിവുഡ് ചലചിത്രങ്ങളിൽ ശ്രെദ്ധയമായ വേഷങ്ങൾ ചെയ്ത ഒരു കൂട്ടം ആരാധകരെ സൃഷ്ടിച്ച അഭിനയത്രിയാണ് മാളവിക സി മേനോൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെതായ കഴിവിലൂടെ ഒട്ടനവധി നേടിയെടുക്കാൻ നടിയ്ക്ക് കഴിഞ്ഞു. തന്റെതായ പ്രകടനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിക്കാൻ മാളവികയ്ക്ക് സാധിച്ചു. മിക്ക വേഷങ്ങളിലും സഹനടിയായിട്ടാണ് മാളവികയെ ആരാധകർ കണ്ടിരിക്കുന്നത്.

2012ൽ പ്രേഷകരുടെ മുന്നിൽ ബിഗ്സ്ക്രീനിൽ പ്രദർശിപ്പിച്ച നിദ്ര എന്ന ചലചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായ മാളവിക ആദ്യമായി പ്രെത്യക്ഷപ്പെടുന്നത്. ശേഷം മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സംവിധായകൻ, അഭിനേതാവ് തുടങ്ങി നിരവധി മേഖലയിൽ കഴിവ് തെളിയിച്ച പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രമായി അഭിനയിച്ച ഹീറോ സിനിമയിൽ വേഷം ചെയ്തെങ്കിലും ശ്രെദ്ധ പിടിച്ചു പറ്റുന്നത് 916 എന്ന പടത്തിലൂടെയാണ്.

916ൽ അവസരം ലഭിച്ചതിന്‌ ശേഷമാണ് താരം തമിഴ് സിനിമ ഇൻഡസ്ട്രിയിലേക്ക് കാലെടുത്തുവെക്കുന്നത്. ഇവൻ വേറെമാതിരി എന്ന തമിഴ് ചലചിത്രത്തിലാണ് താരം ആദ്യമായി തമിഴ് സിനിമയിൽ വേഷമിടുന്നത്. അതിനുശേഷം അഭിനയത്തിൽ മാത്രമല്ല മോഡലിലേക്ക് മാളവിക തന്റെതായ ഇടം കണ്ടെത്തുകയായിരുന്നു.

മോഡൽ മേഖലയിൽ സജീവമായ മാളവിക സമൂഹ മാധ്യമങ്ങളിൽ എത്രത്തോളം സ്വാധീനമുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവും വെണ്ട. സോഷ്യൽ മീഡിയ ഇൻഫ്ലുസർ ആയത് കൊണ്ട് തന്നെ മാളവികയ്ക്ക് അനേകം ഫോള്ളോവർസാണ് ഉള്ളത്. ഇപ്പോൾ ഇതാ മൂന്നാറിലെ പറക്കാട്ട് റിസോർട്ടിൽ നിന്നും പകർത്തിയ മാളവികയുടെ പുതുപുത്തൻ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ച വിഷയമായി മാറിയിരിക്കുന്നത്.