പുതിയ വേഷത്തിൽ മലയാളികളുടെ പ്രിയങ്കരി കനിഹയുടെ ചിത്രങ്ങൾ വൈറലാവുന്നു

ദിവ്യ വെങ്കട്ടസുബ്രപമണ്യം പേര് കേട്ടാൽ ആർക്കും അങ്ങനെ ആളെ പിടികിട്ടില്ല. എന്നാൽ കനിഹ എന്ന് പറഞ്ഞാൽ ആദ്യം ഓർമ വരുന്നത് മമ്മൂട്ടി നായകനായി റിലീസ് ചെയ്ത കേരളവർമ്മ പഴശ്ശിരാജയിലെ അഭിനയത്രിയെയാണ്. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചപ്പോൾ പിന്നീട് തനിക്ക് ലഭിച്ചത് മികച്ച സ്വീകാര്യതയായിരുന്നു. 2002ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന ചലചിത്രത്തിലൂടെയാണ് കനിഹ അഭിനയത്തിലേക്ക് കടക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ മികച്ച അഭിനയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദക്കാരിയായ കനിഹ മികച്ച മോഡലും കൂടിയാണ്. മോഡലിംഗ് രംഗത്തിലൂടെയാണ് താരം സിനിമയിലേക്ക് പ്രേവേശിക്കുന്നത്. കൂടാതെ അറിയപ്പെടുന്ന പോപ്പ് സിങ്ങർ, അവതാരികയും കൂടിയാണ്. താരരാജാക്കമാരായ മമ്മൂട്ടി, മോഹൻലാൽ, അജിത്ത് തുടങ്ങി അനേകം നടന്മാരുടെ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചു.

മമ്മൂക്കയുടെ മാമാങ്കം ചലച്ചിത്രത്തിലാണ് കനിഹയെ അവസാനമായി പ്രേഷകർ ബിഗ്സ്‌ക്രീനിൽ കണ്ടത്. മലയാളികൾ ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജ് സുകുമാരൻ മോഹൻലാൽ കൂട്ടുക്കെത്തിൽ ഇറങ്ങാനിരിക്കുന്ന ബ്രോ ഡാഡിയാണ് കനിഹയുടെ ഏറ്റവും പുതിയ ചലചിത്രം. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ കനിഹ കൈമാറിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളും ഇന്ന് വൈറലാണ്. ഇപ്പോൾ കനിഹയുടെ പുത്തൻ ചിത്രമാണ് ആരാധകരുടെ മനം മയ്ക്കുന്നത്. അതിസുന്ദരിയായിട്ടാണ് കനിഹാ ഇത്തവണ ആരാധകരുടെ മുന്നിൽ പ്രെത്യക്ഷപെട്ടിട്ടുള്ളത്. പ്രതികരിക്കാതിരിക്കുന്നത് ചിലപ്പോൾ നല്ല പ്രതികരണമാണ് എന്ന അടിക്കുറപ്പിലൂടെയാണ് കനിഹ പങ്കുവെച്ചിട്ടുള്ളത്.