കിടിലൻ ഡാൻസുമായി പ്രേഷകരുടെ മനം കവർന്നു മലയാളികളുടെ പ്രിയ നടി മാളവിക..

സിദ്ധാർത്ഥിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ യുവനടിയാണ് മാളവിക സി മേനോൻ. അതെ വർഷം തന്നെ 916 എന്ന ചിത്രത്തിലെ മാളവികയുടെ കഥാപാത്രത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത് കൊണ്ട് മലയാളികളുടെ ഇടയിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ മാളവികയ്ക്ക് കഴിഞ്ഞു.

പിന്നീട് പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രമായി അഭിനയിച്ച ഹീറോ എന്ന സിനിമയിലും, ജോജു ജോർജിന്റെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച പൊറിഞ്ചു മറിയം ജോസ്, ഞാൻ മേരികുട്ടി, ജോസഫ്, മോഹൻലാലിന്റെ ഏറ്റവും പുത്തൻ സിനിമയായ ആറാട്ടിലും നല്ല വേഷങ്ങൾ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചു.

മോഡൽ രംഗത്തും മിന്നി തിളങ്ങി നിൽക്കുന്ന മാളവികയെയാണ് മിക്കവാറും കാണാൻ കഴിയുന്നത്. മിക്ക സമയങ്ങളിലും മാളവിക ഗ്ലാമർ ലുക്കിലാണ് സോഷ്യൽ മീഡിയയിൽ പ്രെത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ മികച്ച പിന്തുണയാണ് നടിയ്ക്ക് എപ്പോഴും ലഭിക്കാറുള്ളത്. കൂടാതെ തന്റെ ഒട്ടുമിക്ക പോസ്റ്റുകളിലും നല്ല അഭിപ്രായങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ നൃത്ത പോസ്റ്റാണ് ഇൻസ്റ്റാഗ്രാം റീൽസിൽ തരംഗമായി കൊണ്ടിരിക്കുന്നുത്. മനോഹരമായ ഗാനത്തിന് ചുവടുകൾ വെയ്ക്കുന്ന മാളവികയെയാണ് കാണാൻ ഇൻസ്റ്റാഗ്രാം വീഡിയോയിൽ കാണാൻ കഴിയുന്നത്. കൂടാതെ തന്റെ സൗന്ദര്യത്തിനും നൃത്തത്തിനും മാധ്യമങ്ങളിൽ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. എന്തായാലും നടിയുടെ ഏറ്റവും പുതിയ സിനിമയായ ആറാട്ട് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.