ആർക്ക് വേണമെങ്കിലും പിരിഞ്ഞുപോകാം ഫിയോയ്ക്ക്‌ ഒന്നും സംഭവിക്കില്ല; പ്രസിഡന്റ് വിജയകുമാറിന്റെ വാക്കുകൾ ശ്രദ്ധിക്കപ്പെടുന്നു…

തീയറ്റർ സംഘടനായ ഫിയോക്കിൽ നിന്നും ആരൊക്കെ പോയാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് ഫിയോക്ക് പ്രസിഡണ്ട് വിജയകുമാർ അറിയിച്ചു . ഫിയോക്ക് പിളരണം എന്ന് ആഗ്രഹിക്കുന്നവർ ഫിയോക്കിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്ത ആളുകൾ മാത്രം ആണ്. കാരണം ഈ പ്രതിസന്ധി ഘട്ടത്തിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്നും അതിൽ നിന്നും പൊങ്ങി വരുന്നവരെ തങ്ങൾക്ക് ഒപ്പം കൂട്ടാം എന്നും കരുതുന്നവരുടെ വ്യാമോഹം മാത്രമാണിത്. ശക്തമായ അടിത്തറയുള്ളതാണ് ഫിയോക്ക് എന്ന സംഘടന.
ആന്റണിക്ക് പോകണമെങ്കിൽ പോകാം , ദിലീപിന് പോകണോ എങ്കിൽ പോകാം , സുരേഷ് ഷേണയിക്ക്‌ പോകണമെങ്കിലും പോകാം . ആരൊക്കെ പോയാലും ഈ സംഘടയ്ക്ക്‌ ഒന്നും സംഭവിക്കില്ല എന്ന് ശക്തമായ സ്വരത്തിൽ വിജയകുമാർ അറിയിച്ചു.
തന്നെ സംബന്ധിച്ച് ഈ സംഘടനയുടെ ആജീവനാന്ത പ്രസിഡണ്ട് ആയി ഇരിക്കാമെന്ന് ഒരു മോഹവുമുള്ളയാൾ അല്ല എന്നും അങ്ങനെ ഒരു ആഗ്രഹവും തനിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹം പ്രസിഡന്റ് ആയി ഇരിക്കുന്ന കാലം തന്റെ അംഗങ്ങളെ താൻ പ്രൊട്ടക്റ്റ് ചെയ്യും എന്നും കൂട്ടി ചേർത്തു. സ്വന്തം സ്വാർഥതയ്ക്ക് വേണ്ടി ഈ സംഘടനയെ ബലി കൊടുക്കില്ല. സർക്കാർ തീയറ്ററിൽ ഏത് പടവും കളിക്കാൻ ഉള്ള അധികാരം ദിലീപിന് ആയാലും ആന്റണിക്ക് ആയാലും ഉണ്ട്. ഒന്നോ രണ്ടോ ശതമാനം ആളുകൾ പോയി എന്നതുകൊണ്ട് ഫിയോക്കിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ദിലീപിനെയും ആന്റണിയെയും ഉപരോധിക്കില്ല. 700 സ്ക്രീൻ ആണ് നിലവിൽ ഫിയോക്കിന് ഉള്ളത്. വലിയ കരഘോഷം ആയിരുന്നു സംഘടനയിൽ നിന്നും ആന്റണി പെരുമ്പാവൂർ മാറും എന്ന് പറഞ്ഞപ്പോൾ ഉണ്ടായത്.
അത്രക്കും വെറുപ്പാണ് ആന്റോണിയോട് എന്നും വിജയകുമാർ പറയുന്നു. ലിബർട്ടി ബഷീറിന്റെ സംഘടനയിൽ പലർക്കും പല അഭിപ്രായം ഉള്ള വ്യക്തികളാണ്. നിർമാതാക്കൾ ഉണ്ടാക്കി എടുത്ത സംഘടനാ ആണെങ്കിൽ കൂടിയും ഇപ്പോൾ അവരുടെ ഇഷ്ടത്തിന് നിൽക്കാത്തത് കൊണ്ട് ആയിരിക്കും ഫിയോക്കിന്റെ സംഘടന തകർക്കാൻ നോക്കുന്നത്. അതിനുള്ള ശ്രമം ആണ് ഇപ്പോൾ നടക്കുന്നത്. തീയറ്റർ ഉടമകൾ ഉള്ളതുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ പണം ഉണ്ടാക്കിയത്. അല്ലാതെ ആന്റണി പെരുമ്പാവൂർ പണം ഉണ്ടാക്കിയത് നിധി ഉള്ളതുകൊണ്ടാണോ എന്നും കൂട്ടത്തിൽ വിജയ കുമാർ ചോദിക്കുന്നു.