“കീറിയ പാന്റ് വെച്ച് അഡ്ജസ്റ്റ് ചെയ്തോളു” ; സനുഷയുടെ പുത്തൻ ചിത്രങ്ങൾ വൈറലാവുന്നു

2786

ബാലതാരമായി സിനിമയിലേക്ക് കടന്ന് വന്ന് പിന്നീട് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച അഭിനയത്രിയാണ് സനുഷ സന്തോഷ്‌. മലയാളം, തമിഴ് എന്നീ സിനിമകളിൽ ചെറു കഥാപാത്രം മുതൽ നായിക പ്രധാന്യമുള്ള വേഷങ്ങൾ വരെ കൈകാര്യം ചെയ്യാൻ കഴിയുന്ന നടിയായി താരം മാറി കഴിഞ്ഞിരുന്നു. അഭിനയത്തിലൂടെ മാത്രമല്ല മോഡൽ എന്ന മേഖലയിലും താരം അറിയപ്പെടുന്നുണ്ട്.

പണ്ട് ബേബി സനുഷ എന്നായിരുന്നു നടിയെ പ്രേഷകർ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോൾ ബേബി എന്ന് പേര് തന്നെ എടുത്തു കളഞ്ഞിരിക്കുകയാണ് സനുഷ. മലയാളത്തിൽ ഒട്ടുമിക്ക പ്രേമുഖ താരങ്ങളുടെ നായികയായി സിനിമകളിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. 1999ൽ ബിഗ്സ്ക്രീനുകളിൽ റിലീസ് ചെയ്ത ദാദ സാഹിബ്‌ എന്ന സിനിമയിലൂടെയാണ് ബാലതാരമായി പ്രേഷകർ നടിയെ കാണുന്നത്.

പിന്നീട് ജനപ്രിയ നായകൻ ദിലീപ് പ്രധാന കഥപാത്രമാക്കി പുറത്തിറക്കിയ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലാണ് ആദ്യമായി നായിക വേഷം നടി കൈകാര്യം ചെയുന്നത്. എന്നാൽ ആദ്യ നായിക വേഷം പ്രേഷകരുടെ ഇടയിൽ ഏറെ ജനശ്രെദ്ധ നേടിയിരുന്നു. സൈബർ ഇടങ്ങളിൽ ഇടയ്ക്ക് തരംഗമായി നിൽക്കാനും താരം മറക്കാറില്ല.

ഏത്  ചിത്രത്തിലും എത്തിയാലും അതിസുന്ദരിയായിട്ടാണ് താരം ഓരോ ഫോട്ടോകളിൽ കാണാൻ കഴയുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെ കൈമാറിയ പുതിയ മോഡേൺ ചിത്രങ്ങളാണ് ജനങ്ങളുടെ ഇടയിൽ പ്രീതി പിടിച്ചു പറ്റുന്നത്. “ദീപാവലി പോസല്ല, വേണമെങ്കിൽ കൂളിംഗ് ഗ്ലാസ്‌ വെച്ച് കീറിയ പാന്റ് ഇട്ട ഫോട്ടോയുണ്ട്. ഇതുവെച്ച് അഡ്ജസ്റ്റ് ചെയ്തോളു” എന്ന അടിക്കുറുപ്പിലൂടെയാണ് സനുഷ പങ്കുവെച്ചിരിക്കുന്നത്.