വെള്ള ഡ്രസ്സിൽ അതിസുന്ദരിയായ നിരഞ്ജന അനൂപിന്റെ പുതിയ ചിത്രങ്ങൾ തരംഗമാകുന്നു

223


മലയാളികൾക്ക് ഇഷ്ടപ്പെട്ട നടിയാണ് നിരഞ്ജന അനൂപ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രമായി വന്ന് തകർത്ത് അഭിനയിച്ച് പ്രേഷകരുടെ നിറഞ്ഞ കൈയടി വാരികൂട്ടിയ ലോഹം എന്ന ചലചിത്രത്തിലൂടെ നല്ലൊരു വേഷമായിരുന്നു നിരഞ്ജന കൈകാര്യം ചെയ്തിരുന്നത്.പിന്നീട് മമ്മൂട്ടിയുടെ പുത്തൻപണം സിനിമയിൽ സ്കൂൾ കുട്ടിയായും, ആസിഫ് അലിയുടെ ബിടെക് ചിത്രത്തിൽ കോളേജ് കുട്ടിയായും ശ്രെദ്ധയമായ വേഷം ചെയ്‌തത്. അഭിനയത്രി മാത്രമല്ല നർത്തകിയായും പ്രേഷകരുടെ ഇടയിൽ പ്രേഷക പ്രീതി പിടിച്ചു പറ്റാൻ കഴിഞ്ഞു. മലയാള സിനിമയിൽ വളരെ ആഴമുള്ള ബന്ധമാണ് നിരഞ്ജനയുടെ കുടുബത്തിനുള്ളത്. ദേവാസുരം സിനിമയിൽ മോഹൻലാൽ, രേവതി വേഷങ്ങൾ ഉണ്ടായത് നിരഞ്ജനയുടെ മുത്തശ്ശനും, മുത്തശ്ശിയും മൂലമാണ്.ഇന്ന് മലയാള സിനിമ പ്രേഷകരെ ഈ സിനിമ ഹൃദയത്തിൽ സൂക്ഷിക്കുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം ഇവർ രണ്ടുപേരാണ്. തന്റെ അമ്മ നാരായണി നർത്തകി കൂടിയാണ്. നിരഞ്ജന തന്നെ നിരവധി വേദികളിൽ കുച്ചിപുടിയും ഭരതനാട്യവും പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ സൈബർ ഇടങ്ങളിലും താരം ഇടയ്ക്ക് ജനശ്രെദ്ധ നേടാറുണ്ട്.ഇപ്പോൾ നിരഞ്ജനയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറലാവുന്നത്. വെള്ള ഡ്രെസ്സിൽ അതിസുന്ദരിയായി നിൽക്കുന്ന നിരഞ്ജന അനൂപിനെയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് കാണാൻ കഴിയുന്നത്. ഏഴ് ലക്ഷത്തോൾ ഫോള്ളോവർസുള്ള തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് തന്റെ പുത്തൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൂടാതെ നിരവധി ആരാധകരുടെയും താരങ്ങളുടെയും അഭിപ്രായങ്ങളും പങ്കുവെക്കാൻ മറന്നില്ല.