2019ൽ നൽകിയ വാക്ക് സുരേഷ് ഗോപി പാലിച്ചു ; കൈയടിച്ച് സോഷ്യൽ മീഡിയ ലോകം

199

മലയാള സിനിമ കണ്ട് എക്കാലത്തെയും മികച്ച അഭിനേതാവാണ് സുരേഷ് ഗോപി. ഒരുകാലത്ത് പോലീസ് വേഷത്തിൽ സുരേഷ് ഗോപി എത്തുമ്പോൾ ഓരോ സിനിമ പ്രേമികളുടെയും രോമാഞ്ചം കൊള്ളിക്കുകയായിരുന്നു. സഹായമഭ്യർഥിച്ച് തന്റെ മുന്നിൽ എത്തുന്നവരെ വാരികൊടുത്ത ശീലമേ സുരേഷ് ഗോപിയ്ക്കുണ്ടായിട്ടുള്ളു. രാഷ്ട്രീയ മേഖലയിലേക്ക് കടക്കുന്നത് മുമ്പ് നിരവധി സഹായപ്രവർത്തനങ്ങളിൽ താരം മുഴുകിയിരുന്നു. എണ്ണിയാൽ ഒടുങ്ങാത്തവരെയാണ് താരം ഇതിനോടകം തന്നെ സഹായിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കോടീശ്വരൻ എന്ന പരിപാടികളിൽ മത്സരാർഥികളായി എത്തിയവരെ സഹായിക്കാനും സുരേഷ് ഗോപി മറന്നിട്ടില്ലായിരുന്നു. സിനിമയിൽ നിന്നും അഭിനയിച്ചു ലഭിക്കുന്ന പണം കൊണ്ടാണ് സുരേഷ് ഗോപി ഇതുവരെ സഹായിച്ചിട്ടുള്ളത്. കുറച്ചു നാളുകളായി സിനിമയിൽ നിന്നും വിട്ടു നിന്ന സുരേഷ് ഗോപി വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരമവ് നടത്തിയിരുന്നു.

ഇപ്പോൾ ഇതാ തന്റെ ഏറ്റവും പുത്തൻ സിനിമയിലൂടെ പുതിയ ഗായകനെ സമ്മാനിക്കുകയാണ് സുരേഷ് ഗോപി. നിങ്ങൾക്കുമാകാം കോടീശ്വരനിൽ മത്സരാർഥിയായി പ്രെത്യക്ഷപ്പെട്ട സംഗീതയുടെ ഭർത്താവ് സന്തോഷിനെയാണ് താരം സിനിമ ലോകത്തേക്ക് കാലെടുത്തുവെയ്ക്കാൻ സഹായിക്കുന്നത്.

സുരേഷ് ഗോപിയുടെ റിലീസിനു വേണ്ടി ഒരുങ്ങിയിരിക്കുന്ന കാവലിലെ “കാർമേഘം മൂടുന്നു” എന്ന ഗാനമാണ് സന്തോഷ് പാടിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേഷകർ ഗാനത്തെ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ വീഡിയോ പുറത്തിറക്കിയത്. ഗാനത്തിന്റെ തുടക്കത്തിൽ തന്നെ സുരേഷ് ഗോപി സന്തോഷിനെ പരിചയപ്പെടുന്നത് കാണാം. ശേഷം സ്റ്റുഡിയോയിൽ നിന്നും പാടുന്ന ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിയിരിക്കുന്നത്.