ജൂൺ സിനിമയിലെ താരം നയനയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട്;
മാലിദ്വീപിലെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു….

ഒറ്റ സിനിമയിലെ അഭിനയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്ന ഒട്ടേറെ താരങ്ങൾ ഇന്ന് മലയാള സിനിമയിൽ ഉണ്ട്. ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു ജൂൺ. രജീഷ വിജയൻ ആയിരുന്നു ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് . മൂന്ന് നായകന്മാരും രജീഷയും അഭിനയിച്ച ജൂണിൽ സ്‌കൂൾ കാലഘട്ടം മുതൽ നായികയുടെ വിവാഹം കാലഘട്ടം വരെ കാണിക്കുന്നുണ്ട്.

ജൂണിന്റെ ഏറ്റവും അടുത്ത സുഹൃത്തായ കുഞ്ഞി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയെ പ്രേക്ഷകർ അത്രവേഗം മറന്നിട്ടുണ്ടാവില്ല. മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയോടെ ഇരുന്ന കുഞ്ഞിയെന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മറക്കാൻ പറ്റിയിട്ടില്ല എന്നതാണ് സത്യം. നയന എൽസ എന്ന നടിയാണ് കുഞ്ഞിയായി ഈ ചിത്രത്തിൽ വേഷമിട്ടത്. നയനയുടെ ജൂൺ എന്ന ചിത്രത്തിലെ കഥാപാത്രം വിജയിച്ചതോടെ ഒട്ടേറെ നല്ല കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി.
തിരുവല്ലക്കാരിയായ നയന ഇപ്പോൾ താമസിക്കുന്നത് കാക്കനാടാണ്. മലയാളി ആണെങ്കിലും നയനയുടെ അഭിനയ ജീവിതം ആരംഭിച്ചത് തമിഴ് ചിത്രത്തിലൂടെയാണ്. തിരുട്ട് പയലേയുടെ രണ്ടാം ഭാഗമാണ് നയനയുടെ ആദ്യ റിലീസ് ചിത്രം. കളി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം കുറിച്ചെങ്കിലും നയന പിന്നീട് ജൂണിൽ അഭിനയിച്ചതോടെ ആണ് അവസരങ്ങൾ കൂടുതൽ ലഭിക്കാൻ തുടങ്ങിയത്.

മണിയറയിലെ അശോകൻ, ഗാർഡിയൻ തുടങ്ങിയ സിനിമകൾ അതിന് ശേഷം ഇറങ്ങിയവയാണ്. കുറുപ്പ്, ഉല്ലാസം എന്നിവയാണ് ഇനി റീലീസ് ചെയ്യാൻ ഉള്ള താരത്തിന്റെ പുത്തൻ സിനിമകൾ. തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം വിട്ടുമാറി മാലിദ്വീപിൽ എത്തിയിരിക്കുകയാണ് താരം. തന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് നയന മാലിദ്വീപിലേക്ക് യാത്ര പോയത്.
മാലിദ്വീപിൽ എത്തിയതിനു ശേഷമുള്ള ചിത്രങ്ങൾ നയന ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ബിക്കിനി ധരിച്ചുള്ള നയനയുടെ ചിത്രങ്ങൾ ആണ് . ഇത് കൂടാതെ കടലിന്റെ അടിത്തട്ടിലേക്ക് സ്ക്യൂബാ ഡൈവിംങ്ങും ചെയ്യുന്ന ചിത്രങ്ങൾ താരം പങ്കുവചിട്ടുണ്ട്. നയനയുടെ ഈ ഗ്ലാമറസ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്
ഫോട്ടോഗ്രാഫർ ചങ്കി മാത്യുവാണ്.