67- ആം ജന്മദിനത്തിൽ കൊച്ചുമക്കളുമായി മല്ലിക സുകുമാരൻ ഡാൻസ് വൈറലാവുന്നു

270മലയാള സിനിമയിൽ ഒരുകാലത്ത് നായകൻ വേഷങ്ങൾ മുതൽ വില്ലൻ വേഷങ്ങൾ വരെ കൈകാര്യം ചെയ്തിരുന്ന അഭിനേതാവായിരുന്നു സുകുമാരൻ. അദ്ദേഹത്തിന്റെ ഭാര്യയായ മല്ലികയെയും അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഇപ്പോളും അഭിനയ മേഖലയിൽ നിറസാനിധ്യമായി നിൽക്കുന്ന നടി കൂടിയാണ് മല്ലിക. മലയാള സിനിമയിലുള്ള എക്കാലത്തെയും മികച്ച താരപുത്രമാരുടെ അമ്മയും പിന്നണി ഗായികയുടെ അമ്മൂമ്മയും കൂടിയാണ് മല്ലിക സുകുമാരൻ.പിതാവിനെ പോലെ താരമൂല്യമുള്ള അഭിനേതാക്കളാണ് പൃഥ്വിരാജും, ഇന്ദ്രജിത്തും. എന്നാൽ ഇന്ന് മല്ലിക സുകുമാരന്റെ ജന്മദിനമാണ്. മക്കളും മരുമക്കളും ചിത്രങ്ങളും ആശംസകളും പങ്കുവെച്ച് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പട്ടുസാരി അണിഞ്ഞ് മകൻ ഇന്ദ്രജിത്തും ഭാര്യ പൂർണിമയും പേരമക്കളോടപ്പം പോസ് ചെയ്തു നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി കൊണ്ടിരിക്കുന്നത്.ഇതിന്റെ പിന്നാലെ തന്നെ ജന്മദിനത്തിൽ കുടുബത്തോടപ്പം നൃത്തം ചെയുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രാർത്ഥന ഇന്ദ്രജിത്താണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കുടുബം കൂടാതെ സിനിമ ലോകത്തും നിന്നും അനേകം താരങ്ങളാണ് ജന്മദിന ആശംസകളുമായി രംഗത്തെത്തിയത്.1974ൽ തീയേറ്ററുകളിൽ റിലീസ് ചെയ്‌ത ഉത്തരായനം എന്ന ചലചിത്രത്തിലൂടെയാണ് മല്ലിക അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. എന്നാൽ സുകുമാരനുമായി വിവാഹത്തിനു ശേഷം നീണ്ട ഇടവേളയായിരുന്നു മല്ലിക അഭിനയ ജീവിതത്തിൽ നിന്നുമെടുത്തത്. പക്ഷെ സുകുമാരന്റെ വേർപ്പാടിന് ശേഷം ഒരു മലയാള പരമ്പരയിലൂടെയാണ് താരം ശക്തമായ തിരിച്ചു വരവ് നടത്തിയത്. ആ പരമ്പരയിൽ അഭിനയിച്ചിരുന്ന പൂർണിമമെന്ന നടിയായിരുന്നു പിന്നീട് തന്റെ മൂത്ത മകന്റെ ഭാര്യയായിയെത്തിയത്.