മലബാർ ബ്രൈഡൽ ഫാഷൻ വീകിൽ സുന്ദരിയായി സാധിക വേണുഗോപാൽ..

166

സിനിമകളിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നുവെങ്കിലും പിന്നീട് മിനിസ്ക്രീൻ പരമ്പരകളിൽ നിറസാനിധ്യമായി മാറിയ അഭിനയത്രിയാണ് സാധിക വേണുഗോപാൽ. ഒരുപാട് ചലചിത്രങ്ങളിൽ വേഷമിട്ടിട്ടില്ലെങ്കിലും അവതരിപ്പിച്ച എല്ലാ കഥാപാത്രവും ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമകളിൽ ഉള്ളതിനെക്കാളും താരം സജീവമായിരിക്കുന്നത് മലയാള പരമ്പരകളിലാണ്.

ഈ ലോകത്തിൽ നിന്നും അഭിനയ കലയിൽ നിന്നും നമ്മളെ വിട്ടുപിരിഞ്ഞ കലാഭവൻ മണി കേന്ദ്ര കഥാപാത്രമായി തകർത്ത് അഭിനയിച്ച ഒരുപാട് പുരസ്‌കാരങ്ങൾ വാരികൊണ്ടു പോയ പത്താം ക്ലാസ്സ്‌ ഗുസ്തിയും എം എൽ എ മണിയും എന്ന സിനിമയിൽ നായികയായി അഭിനയിച്ചയിരുന്നു സാധിക വേണുഗോപാൽ സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് പ്രേമുഖ താരങ്ങളുടെ കൂടെ വേഷമിടാൻ അവസരം ലഭിച്ചിരുന്നു.

ജോജു ജോർജ്, നൈല ഉഷ എന്നിവരുടെ നായികനായകൻ കഥാപാത്രങ്ങളിൽ വമ്പൻ വിജയം നേടിയ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലാണ് സാധിക വേണുഗോപാൽ അവസാനമായി അഭിനയിച്ചിരിക്കുന്നത്. സിനിമ ലോകത്തിനോപ്പം മോഡൽ മേഖലയും ഒരുപോലെ കൊണ്ട് പോകുന്ന ചില നടിമാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാൾ കൂടിയാണ് സാധിക.

സമൂഹ മാധ്യമങ്ങളിൽ വൈറലായ മിക്ക ചിത്രങ്ങൾക്കും മോശമായ പ്രതികരണങ്ങൾ സദാചാര ആങ്ങളമാരുടെയിൽ നിന്നും എപ്പോഴും ലഭിക്കാറുണ്ട്. അത്തരം പ്രതികരണങ്ങൾക്ക് വായടിപ്പിക്കുന്ന മറുപടിയാണ് താരം എപ്പോളും നൽകാറുണ്ട്. ഇപ്പോൾ സാധികയുടെ ഇൻസ്റ്റാഗ്രാമിൽ പുതിയതായി പങ്കുവെച്ച പുതിയ ഗംഭീരമായ ചിത്രമാണ് തരംഗമുണ്ടക്കുന്നത്. മലബാർ ബ്രൈഡൽ ഫാഷൻ വേണ്ടിയാണ് സാധിക ഇത്തവണ മോഡലായി പ്രേഷകരുടെ മുമ്പാകെ പ്രെത്യക്ഷപ്പെടുന്നത്.