ഏഷ്യാനെറ്റിലെ നല്ല ടിആർപി റേറ്റിംഗ് മുന്നേറി കൊണ്ടിരിക്കുന്ന പരമ്പരയാണ് കസ്തൂരിമാൻ. ഈ സീരിയലിലെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചു തകർക്കുന്ന നടിയാണ് റെബേക്ക സന്തോഷ്. പരമ്പര തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് പ്രേഷക പ്രീതി പിടിച്ചു പറ്റാൻ റെബേക്കയ്ക്ക് കഴിഞ്ഞു. ബാലതാരമായി മിനിസ്ക്രീനിൽ അഭിനയിച്ചു കൊണ്ടാണ് റെബേക്കയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
ഇതിനു മുമ്പ് പ്രധാന വേഷത്തിൽ പ്രേഷകരുടെ മുമ്പാകെ പ്രെത്യക്ഷപ്പെടാൻ സാധിച്ചിട്ടുണ്ടെങ്കിലും കസ്തൂരിമാനിലെ കാവ്യാ എന്ന കഥാപാത്രം മലയാളി പ്രേഷകർ ഇരുകൈകൾ നീട്ടി സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ ഇതാ സംവിധായകൻ ശ്രീജിത്ത് വിജയനുമായി വിവാഹം ചെയ്തിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസങ്ങളിൽ വിവാഹ ചടങ്ങുകളിൽ നിന്നും പകർത്തിയ ചിത്രങ്ങമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ജീവിതം തെരഞ്ഞെടുത്തത്. കുട്ടനാടൻ മാർപാപ്പ, മാർഗംകളി തുടങ്ങി ചലചിത്രത്തിന്റെ സംവിധായകനാണ് ശ്രീജിത്ത് വിജയൻ. എറണാകുളത്തെ സ്വകര്യ റിസോർട്ടിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ചടങ്ങളിൽ റെബേക്കയുടെ കൂടെ അഭിനയിച്ച താരങ്ങൾ അടക്കം സിനിമ താരങ്ങൾ വരെ പങ്കുയെടുത്തിരുന്നു.
എന്നാൽ ഇപ്പോൾ വിവാഹ ചടങ്ങിന്റെ ഇടയിൽ റെബേക്കയുടെ സഹപ്രവർത്തകരായ പ്രതീക്ഷ, ഹരിത എന്നിവരെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ആഘോഷത്തിന്റെടയിൽ ചെയ്ത ചെറിയ കളിതമാശയാണെങ്കിലും ഒരുപാട് വിമർശനങ്ങളാണ് നടിയ്ക്ക് പിന്നീട് കേൾക്കേണ്ടി വന്നത്. കല്യാണത്തിനു ക്ഷണിച്ചു വരുത്തിയവരോട് ഇങ്ങനെയാണോ പെരുമാറുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.