മലയാളികളുടെ പ്രിയങ്കരിയായ ഭാവനയുടെ കന്നഡ സിനിമ ഭജരംഗി 2 തീയേറ്ററുകളിൽ റിലീസ്

100നിലവിൽ മലയാള സിനിമയില്ലെങ്കിലും നിരവധി നടിമാരെയാണ് മലയാള പ്രേഷകർ ഹൃദയത്തിൽ കൊണ്ട് നടക്കുന്നത്. ആ ലിസ്റ്റിൽ ഉൾപ്പെടുന്ന ഒരുകാലത്ത് മോളിവുഡിൽ തകർത്ത് അഭിനയിച്ച ഭാവനയുമുണ്ടെന്നാണ് പ്രെത്യകത. ആദ്യ കാലങ്ങളിൽ ചെറു കഥാപാത്രങ്ങൾ മാത്രം കൈകാര്യം ചെയ്തിരുന്ന ഭാവന ഇപ്പോൾ തെനിന്ത്യൻ മേഖലകളിൽ മികച്ച നടിമാരുടെ കൂട്ടത്തിൽ നിൽക്കുകയാണ്.നമ്മൾ ചിത്രത്തിലെ പരിമളം കഥാപാത്രം ചെയ്ത് അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന ഭാവന പിന്നീട് തമിഴ് തെലുങ്ക് ഉൾപ്പടെ അനേകം സിനിമകാലിലെ പ്രേമുഖ താരങ്ങളുടെ നായികയായി അഭിനയിച്ച് തകർത്തിരുന്നു. നിലവിൽ മോളിവുഡിൽ അത്ര സജീവമല്ലെങ്കിലും കന്നഡ സിനിമകളിലാണ് നിറസാനിധ്യമായി ഭാവന നിറഞ്ഞാടുന്നത്. കന്നഡ നിർമാതാവും സംരംഭകനുമായ നവീനെ വിവാഹം ചെയ്തോടെയാണ് താരം ജന്മനാട്ടിൽ നിന്നും വിമാനം കയറിയത്.കേരളത്തിൽ ഇല്ലെങ്കിലും ഇടയ്ക്ക് ഇടയ്ക്ക് ജന്മനാട്ടിലേക്ക് വരാറുമുണ്ട്. അഭിനയ കഴിവും കൊണ്ടും സൗന്ദര്യവും കൊണ്ടും നിരവധി ചലചിത്രങ്ങളിൽ വേഷമിടാൻ സാധിച്ചു. ഇപ്പോൾ ഭാവന നായികയായി പ്രെത്യക്ഷപ്പെടുന്ന കന്നഡ ചിത്രമായ ഭജറംഗി 2 സിനിമ റിലീസ് ചെയുകയാണ്.ചിൻമിങ്കി എന്ന കഥാപാത്രത്തെയായിരുന്നു ഭജറംഗി 2യിൽ ഭാവന കൈകാര്യം ചെയ്യുന്നത്.നിലവിൽ സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ പ്രാർത്ഥനയും അനുഗ്രഹവും അവശ്യപ്പെട്ട് സിനിമയിലെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. “കടുപിടുത്തക്കാരിയും ഉഗ്രമായ ചിൻമിങ്കി. അവളുടെ പേര് പോലെ തന്നെ അതുല്ല്യമാണ് അവൾ. ഭജരംഗി 2 ഇന്ന് ബിഗ്സ്ക്രീനിലേക്ക് എത്തുന്നു” എന്നായിരുന്നു ചിത്രങ്ങളോടപ്പം നടി പങ്കുവെച്ചത്. ആരാധകരും സിനിമ ലോകത്തിന്റെയും ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു സിനിമ റിലീസ് ചെയ്യുന്നത്.