ആരാധകരുടെ മനം മയ്ക്കുന്ന ചിത്രങ്ങളുമായി നടി ഭാമ

882

ഒരു കാലത്ത് മലയാള സിനിമയിൽ മുൻനിര നായികമാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്ന നടിയായിരുന്നു ഭാമ. ഏകദേശം പത്ത് കൊല്ലത്തോളം അഭിനയ ജീവിതത്തിൽ നിറസാനിധ്യമായിരുന്നു ഈ കലാക്കാരി. മികച്ച അഭിനയ പ്രകടനമായിരുന്നു ഭാമ തന്റെ ഓരോ വേഷത്തിലും കാഴ്ചവെച്ചിരുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ് കന്നഡകളിലും തന്നെ കൊണ്ട് ആവുന്ന രീതിയിൽ അഭിനയിച്ച് ജനശ്രെദ്ധ നേടി.അഭിനയ പ്രകടനം കൊണ്ടും സൗന്ദര്യവും കൊണ്ടും എണ്ണിയാൽ ഒടുങ്ങാത്ത ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ഏകദേശം നാല്പതിൽ കൂടുതൽ സിനിമകളിൽ കേന്ദ്ര കഥാപാത്രമായി വേഷമിടാൻ ഭാമയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇന്നത്തെ നടിമാരെ പോലെ ഒരു തവണ പോലും ഗ്ലാമർ വേഷത്തിലെത്താതെയാണ് ഭാമ പ്രേഷക പ്രീതി പിടിച്ചു പറ്റിയത്. ഭാമ കൈകാര്യം ചെയ്ത ഓരോ വേഷവും ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ ഒടുക്കം ഭാമ അഭിനയിച്ചത് ഖിലാഫത്ത് എന്ന മലയാള ചലചിത്രത്തിലാണ്. ബിഗ്സ്‌ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും ശ്രെദ്ധയമായ വേഷത്തിൽ പ്രെത്യക്ഷപെട്ടിട്ടുണ്ട്. മോളിവുഡിലെ തന്നെ ഒട്ടുമിക്ക പ്രേമുഖ തരങ്ങളോടപ്പം അഭിനയിക്കാൻ ഭാമയ്ക്ക് സാധിച്ചു.നിലവിൽ സിനിമകളിൽ ഇല്ലെങ്കിലും പ്രേഷകരുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോയിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെയും നിരവധി വേദികളിലൂടെയും ഇന്നും താരം നിറഞ്ഞു നിൽക്കാറുണ്ട്. പത്ത് ലക്ഷത്തിന്റെ അടുത്തുള്ള തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ച ഭാമയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കോളിളക്കം ഉണ്ടാക്കുന്നത്. സ്ത്രീയ്ക്ക് ഏറ്റവും മനോഹരമായി ധരിക്കാവുന്ന വസ്ത്രം അവളുടെ ആത്മവിശ്വാസമാണ് എന്ന ക്യാപ്ഷനോടെയാണ് ഭാമ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്‌തത്.