ഗ്ലാമർ വേഷത്തിലെത്തുന്ന ഒരുപാട് മോഡൽസും, നടിമാരും നേരിടാറുള്ള പ്രധാന പ്രശനങ്ങളിൽ ഒന്നായിരുന്നു വിമർശനങ്ങളും സൈബർ ബുലിങ്ങും. എന്നാൽ ഇത്തരം പ്രശ്നങ്ങൾ തന്റെ നേരെ വരുമ്പോൾ ഒട്ടേറെ മോഡൽസും നിസാരമായിട്ടാണ് നേരിടാറുള്ളത്. ഇപ്പോൾ ഇതേ പ്രശനത്തിലൂടെ സഞ്ചരിച്ച നടി നോറ ഫത്തേഹി. ഗ്ലാമർ വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ധരിക്കാനുള്ളതല്ലെന്നും ഫാഷൻ എന്ന് പറയുന്നത് എന്ത് തോന്നിവാസം കാണിക്കാനുള്ള ഇടമല്ലയെന്നു തുടങ്ങിയ വിമർഷനങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഒരു ഉത്ഘാടനത്തിന്റെ ഭാഗമായി നോറ മുംബൈയിൽ പ്രേത്യക്ഷപ്പെടുകയായിരുന്നു. ഉത്ഘാടനത്തിനു ശേഷം കാറിൽ കയറി പോകാൻ ഒരുങ്ങിയ നടിയെ ഫോട്ടോഗ്രാഫർസ് കൂട്ടത്തോടെ വരുകയായിരുന്നു. അത് കണ്ടതോടെയാണ് നടി കാറിൽ നിന്ന് പുറത്തിറങ്ങിയത് ക്യാമറകളുടെ മുന്നിൽ മോഡൽസിനെ പോലെ തിളങ്ങിയത്. നോറയുടെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങങ്ങളിൽ തരംഗമായിരുന്നു.
കനേഡിയൻ ഡാൻസറായ നോറ ടൈഗർസ് ഓഫ് സുന്ദർൻസ് എന്ന ചിത്രത്തിലൂടെയാണ് നോറ അഭിനയത്തിലേക്ക് കാൽ ചുവടുവെക്കുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഇൻഡസ്ട്രികളിലും നടി അതിസജീവമാണ്. കനേഡിയൻക്കാരിയായ നോറയ്ക്ക് ഇന്ത്യയിൽ തന്നെ എണ്ണിയാൽ ഒടുങ്ങാത്ത ആരാധകരാണ് ഉള്ളത്.
നിവിൻ പോളി പ്രധാന വേഷത്തിലെത്തി ഹിറ്റയായ എത്തിയ കായകുളം കൊച്ചുണ്ണിയിലെ നോറയുടെ ഐറ്റം ഡാൻസ് മലയാളികൾക്കിടയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ചടുലമായ നൃത്തവും സൗന്ദര്യവുമാണ് ഇന്ത്യക്കാരെ നോറയിലേക്ക് ഏറെ ആകർഷിതമാക്കുന്നത്. ഇന്ത്യയിൽ നിന്നുമുള്ള സിനിമ ആസ്വാദകരിൽ നിന്നും ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്നാണ് നടി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.