കോശിയായി റാണ ദഗ്ഗുബതി..! അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ക്യാരക്ടർ വീഡിയോ…!

24387

മലയാളത്തിൽ സൂപ്പർ ഹിറ്റാക്കി മാറ്റിയ ചലചിത്രമായിരുന്നു അയ്യപ്പനും കോശിയും. ബിജു മേനോനും, പൃഥ്വിരാജ് സുകുമാരനായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി പ്രേത്യക്ഷപ്പെട്ടത്. പ്രേശക്ത സംവിധായകൻ സച്ചിയായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. മലയാളികൾ ഇരുകൈകൾ നീട്ടിയായിരുന്നു സിനിമയെ വരവേട്ടത്. അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തിന് തെലുങ്കിൽ വേഷമിടുന്നത് പവൻ കല്യാനാണ്. ഭീംല നായക് എന്നാണ് പവൻ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്ന പുത്തൻ വേഷം. പവൻ കല്യാൺ തന്റെ കഥാപാത്രത്തെ സിനിമ പ്രേമികളെ പരിചയപ്പെടുത്തി കൊണ്ട് എത്തിയ വീഡിയോയും ചിത്രങ്ങളും ഹിറ്റായി മാറിയിരുന്നു. എന്നാൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി എന്ന കഥാപാത്രമായി എത്തുന്നത് റാണ ടഗ്ഗുപതിയെന്ന കേട്ടറിവ് മാത്രമായിരുന്നു പ്രേക്ഷകർക്ക് ഇതുവരെ ഉണ്ടായിരുന്നത്.

ഇപ്പോൾ ഇതാ പവൻ കല്യാന്റെ പോലെ റാണ ടഗ്ഗുപതിയെ പരിചയപ്പെടുത്തുന്ന ടീസർ വീഡിയോയാണ് നിലവിൽ ഓൺലൈൻ മാധ്യമങ്ങളിൽ ഹിറ്റായി മാറി കൊണ്ടിരിക്കുന്നത്. ഡാനിയൻ ശേഖർ എന്ന പേരിലുള്ള കഥാപാത്രത്തെയാണ് റാണ ടഗ്ഗുപതി വേഷമിടുന്നത്. പൃഥ്വിരാജ് അയ്യപ്പൻ കോശിയിൽ എങ്ങനെ എത്തിയോ അതേ ലുക്കിലുള്ള ദൃശ്യങ്ങളാണ് ടീസറിൽ കാണാൻ കഴിയുന്നത്. ഇതിനു മുമ്പ് റിലീസ് ചെയ്ത തെലുങ്ക് സിനിമയുടെ മേക്കിങ് വീഡിയോയും, ഗാനങ്ങളും, താരങ്ങളെ പരിചയപ്പെടുത്തിയുള്ള വീഡിയോയും മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. തെലുങ്കിൽ കൂടാതെ ഹിന്ദിയിൽ റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് ഇൻഡസ്ട്രി.