ഉറുമിയിലേ ഗാനത്തിന് മനോഹര നൃത്ത ചുവടുവച്ച് ശാലു മേനോൻ..! വിഡിയോ കാണാം..

98388

മലയാള സിനിമ രംഗത്തും സീരിയൽ രംഗത്തും സർവസാനിധ്യമായി നിന്ന അഭിനയത്രിയാണ് ശാലു മേനോൻ. നിരവധി സീരിയലുകളിലും സിനിമകളിലും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് ശാലു പ്രേഷകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി വിവാദങ്ങൾ ശാലു മേനോൻ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം ധൈര്യപൂർവമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. തുടക്ക കാലത്ത് സിനിമകളായിരുന്നു ശാലു സജീവമായി നിന്നിരുന്നത്.

പിന്നീട് സീരിയൽ മേഖലയിലേക്ക് എന്നേക്കുമായി ചെക്കറുകയായിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന പ്രേഷകരുടെ ഇഷ്ട പരമ്പരയായ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് ശാലു നിലവിൽ വേഷമിട്ടോണ്ടിരിക്കുന്നത്. ആരാധകരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളും പിന്തുണകളുമാണ് നടിയെ ഇപ്പോളും അഭിനയ ലോകത്ത് നിലനിർത്തുനത്.

അഭിനയം കൂടാതെ ദൈവം നൽകിയ കഴിവിനെ മറ്റുള്ളവരിലേക്കും പകർന്നു നൽകാൻ ശാലു ശ്രെമിച്ചിട്ടുണ്ട്. ഒരുപാട് വേദികളിൽ നൃത്തത്തിലൂടെ കൈയിലെടുത്ത ആരാധകരെയാണ് ഇന്നും ശാലുവിന്റെ കൂടെയുള്ളത്. ആരാധകർക്ക് വേണ്ടി നടി അഭ്യസിച്ച നൃത്ത ചുവടുകൾ മനോഹരമായ ഗാനങ്ങളുടെ കൂടെ ചുവടുവെച്ച് വീഡിയോയാക്കി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഇതാ ശാലുവിന്റെ ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി കൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ തകർത്തു അഭിനയിച്ച ഉറുമി എന്ന ചലചിത്രത്തിലെ കവർ സോങ്ങിനാണ് ശാലു നൃത്തം ചെയ്തിരിക്കുന്നത്. വിഷ്ണു വെഞ്ഞാറമൂട് പകർത്തിയ വീഡിയോയാണ് ആരാധകർക്ക് കാണാൻ കഴിയുന്നത്. വിഷ്ണുവിനെ അസിസ്റ്റന്റ് ചെയ്തിരുന്നത് ശ്യാമാണ്. ശാലുവിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പങ്കുവെച്ച വീഡിയോയ്ക്ക് നല്ല സ്‌പോർട്ടാണ് ഇതുവരെയും ലഭിച്ചിരിക്കുന്നത്.