പ്രകൃതിയുടെ മനോഹാരിതയിൽ കിടിലൻ നൃത്ത ചുവടുകളുമായി അനു ശ്രീ..!

30307

ചെറിയ വേഷത്തിൽ തുടക്കം കുറിച്ചു ഇന്ന് മലയാള സിനിമയിലെ മുൻനിര നടിമാരുടെ കൂട്ടത്തിൽ എത്തിയ അഭിനയത്രിയാണ് അനുശ്രീ. ഏറെ നാളത്തെ കഷ്ടപ്പാടിന് ശേഷമാണ് അനുശ്രീ മലയാളികളുടെ ഇടയിൽ തന്റെതായ സ്ഥാനം നേടിയെടുത്തത്. തുടക്ക കാലത്ത് സഹനടിയായി വേഷമിട്ട അനുശ്രീ ഇപ്പോൾ പല സിനിമകളുടെ നായിക വേഷങ്ങൾ കൈകാര്യം ചെയുന്ന നടിയായി മാറിയിരിക്കുകയാണ്.

അനുശ്രീ ആരാധകർക്ക് പെട്ടെന്ന് ഓർമിച്ചുയെടുക്കാൻ സാധിക്കുന്നത് മഹേഷിനെ തേച്ചിട്ട് പോയ അസൽ തേപ്പുക്കാരിയുടെ കഥാപാത്രത്തെയാണ്. വളരെ ആഴത്തിലാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ അനുശ്രീയുടെ വേഷം പ്രേഷകരുടെ മനസ്സിൽ കയറിയത്. എന്നാൽ തന്നെ സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടു വന്നത് സംവിധായകനായ ലാൽ ജോസാണ്. ലാൽ ജോസ് ഒരുക്കിയ ഡയമണ്ട് നെക്‌ലേസ് എന്ന സിനിമയിലാണ് അനുശ്രീയെ പ്രേക്ഷകർ കാണാൻ തുടങ്ങിയത്.

തന്റെ ആദ്യ സിനിമ മുതൽ ഇന്ന് നായികയായി അരങേറിയ ഒറ്റുമിക്ക സിനിമകളിലും നാടൻ വേഷങ്ങളിലാണ് സിനിമ പ്രേമികളുടെ മുമ്പാകെ പ്രേത്യക്ഷപ്പെടുന്നത്. തന്റെ നിത്യ ജീവിതത്തിലും മോഡേൺ ജീവിതത്തിനെക്കാളും നടി ഏറെ ഇഷ്ടപ്പെടുന്നത് നാടൻ ജീവിതമാണ്. മലകൾ, മരകൾ, പുഴകൾ അടങ്ങിയ ചെറിയ ഗ്രാമത്തിലാണ് വസിക്കാനാണ് അനുശ്രീ എവിടെ പോയാലും ശ്രെമിക്കാറുള്ളത്.

അനുശ്രീ യാത്ര ചെയ്‌യൻ വീഡിയോകളും പകർത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇന്നും വൈറലാണ്. ഇഷാൻ ദേവിന്റെ ഗംഭീരമായ ഗാനത്തിൽ അഭിനയത്രിയായി തകർത്തത് അനുശ്രീയാണ്. ഇരുവർ എന്ന ചലചിത്രത്തിലെ നുറുമുഗയെ എന്ന ഗാനത്തിന്റെ വീഡിയോയാണ് യൂട്യൂബിൽ വൈറലായി മാറുന്നത്. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ പകർത്തിയിരിക്കുന്നത്.