പരമ സുന്ദരി ഗാനത്തിന് തകർപ്പൻ ഡാൻസുമായി ഗായത്രി സുരേഷ്..!

10843

മോഡലിംഗ് രംഗത്തിലൂടെ സിനിമയിലേക്ക് കടന്നു കൂടിയ നടിയാണ് ഗായത്രി ആർ സുരേഷ്. കേരള ജനതയുടെ പ്രിയങ്കരിയായ ഗായത്രി സുരേഷ് ഇന്ന് മലയാള സിനിമയിലെ താരമൂല്യമുള്ള നടിമാരുടെ കൂട്ടത്തിൽ എത്തിയിരിക്കുകയാണ്. 2014ൽ മിസ്സ്‌ ഫെമിന അവാർഡ് നേടിയ ഗായത്രി അതേ വർഷത്തിലാണ് സിനിമയിൽ അഭിനയിച്ച് തുടങ്ങുന്നത്.

2014ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായി പ്രേത്യക്ഷപ്പെട്ട ജമ്‌നാപ്യാരി സിനിമയിലൂടെയാണ് ഗായത്രി മലയാളികളുടെ മുമ്പാകെ എത്തുന്നത്. തന്റെ ജീവിതത്തിലെ ലഭിച്ച ഏറ്റവും നല്ല വേഷത്തിൽ ഒന്നായിരുന്നു ജമ്‌നാപ്യാരിയിലെ നായിക കഥാപാത്രം. ധ്യാൻ ശ്രീനിവാസസ്, അജു വര്ഗീസിന്റെ ഒരേമുഖം, ടോവിനോ തോമസിന്റെ ഒരു മെക്സിക്കൻ അപാരത, ചിൽഡ്രൻസ് പാർക്ക്‌, കല വിപ്ലവം പ്രണയം എന്നീ സിനിമകളിൽ മികച്ച കഥാപാത്രം ചെയ്യാൻ ഗായത്രിയ്ക്ക് കഴിഞ്ഞു.

മോഡൽ മേഖലയിൽ തിളങ്ങി നിന്നപ്പോഴാണ് ഗായത്രിയ്ക്ക് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ഒരുപാട് ഫോട്ടോഷൂട്ടുകളിലും, മാഗസിനുകളിലും, പരസ്യങ്ങളിലും അഭിനയിക്കാൻ ഗായത്രിയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് കഴിഞ്ഞിരുന്നു. ഇപ്പോൾ സിനിമകളിൽ കാണാനില്ലെങ്കിലും ചെന്നൈയിൽ മാന്യമായ ജോലിയിൽ പ്രേവേശിച്ചിരിക്കുകയാണ്.

തമിഴ്നാട്ടിലുള്ള ആർ ബി എക്‌സിൽ ജൂനിയർ അനയ്ൾസായി ജോലി നോക്കുകയാണ് ഗായത്രി. വിശേഷങ്ങൾ കൈമാറാൻ മറ്റ് പ്രേമുഖ താരങ്ങൾ ഉപയോഗിക്കുന്നത് പോലെ ഗായത്രിയും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. പുതിയ വസ്ത്രത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുവായിരുന്നു. പരമസുന്ദരി എന്ന ഗാനത്തിന്റെ ഈരടികൾക്ക് സാരീയിൽ നൃത്തം ചെയുന്ന ഗായത്രിയുടെ പുത്തൻ വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്.