നടു റോഡിൽ കിടിലൻ ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരങ്ങൾ എഞ്ചൽ തോമസും ഋതു മന്ത്രയും..

8941

മലയാളികൾക്ക് ഏറെ പരിചയമുള്ള പേരുകളാണ് ഋതു മന്ത്രയും ഏഞ്ചൽ തോമസും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രേഷകരുള്ള മലയാളത്തിലെ ഏക ടെലിവിഷൻ ഷോ എന്ന പേര് ലഭിച്ച ഷോയായിരുന്നു ബിഗ്ബോസ്. ഇന്ത്യയിൽ തന്നെ നിരവധി ഭാക്ഷകളിലാണ് ഷോ പ്രേഷകരുടെ മുന്നിലെത്തിക്കുന്നത്. മലയാളത്തിൽ തന്നെ ഇതിനോടകം മൂന്നു സീസൺസ് പിന്നിട്ടിരിക്കുകയാണ്.

ഒന്നാം സീസൺ വളരെ ഭംഗിയായി അവസാനിച്ചപ്പോൾ രണ്ട് മൂന്നും സീസനുകൾ കോവിഡ് മൂലം നിർത്തിവെക്കുകയാണ്. എന്നാൽ മൂന്നാം സീസൺ അവസാന നാളുകളിലായിരുന്നു കോവിഡ് മൂലം അവസാനിപ്പിക്കേണ്ടി വന്നത്. ഋതും, ഏഞ്ചലും മൂന്നാം സീസണിൽ മികച്ച രീതിയിൽ മത്സര പ്രകടനം കാഴ്ചവെച്ചവരാണ്. അവസാന മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഋതു മന്ത്രയുടെ പേരും ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു സത്യം.

നിരവധി ആരാധകരെയായിരുന്നു ഏഞ്ചലും, ഋതു മന്ത്രയും ബിഗ്ബോസ് ടെലിവിഷൻ ഷോയിലൂടെ സ്വന്തമാക്കിയത്. ഋതു ഇതിനു മുമ്പും സിനിമകളിൽ സജീവമായിരുന്നു. പല ചലചിത്രങ്ങളിൽ ചെറിയ വേഷത്തിൽ ഋതുവിനെ കാണാൻ കഴിയും. ഒരു അഭിനയത്രി എന്നതിലുപരി മികച്ച ഗായികയും കൂടിയാണ് ഋതു മന്ത്ര.

മനോഹരമായ ഒരുപാട് ഗാനങ്ങളാണ് ഋതു തന്റെ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നല്ലൊരു പിന്തുണയുള്ളതിനാൽ തന്നെ എന്ത് പങ്കുവെച്ചാലും നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങളെല്ലാം വൈറലാവുന്നത്. അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോയാണ് ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. ഋതുവും, ഏഞ്ചലും ഗ്ലാമർ വേഷത്തിലെത്തിയപ്പോൾ ആരാധകർ ഇരുകൈകൾ നീട്ടിയാണ് ഇരുവരെയും സ്വീകരിച്ചത്.