ഉപ്പും മുളകും അശ്വതി നായർ പൊളിച്ചടുക്കി..! റീൽസ് വീഡിയോ പങ്കുവച്ച് താരം..

മലയാള പരമ്പരയിലുള്ള അഭിനയത്രിമാർക്ക് എന്നും മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. ആ കൂട്ടത്തിലുള്ള യുവനടിയാണ് അശ്വതി എസ്‌ നായർ. ഒരേയൊരു പരമ്പര കൊണ്ട് സമൂഹ മാധ്യമങ്ങളിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ അശ്വതിയ്ക്ക് അധിക സമയമൊന്നും വേണ്ടി വന്നില്ല. സോഷ്യൽ മീഡിയ ഇൻഫ്ലുസർ എന്ന നിലയിലും അശ്വതിയ്ക്ക് വിജയിക്കാൻ സാധിച്ചു.

തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ, പുത്തൻ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്കുവെക്കാൻ മറക്കാറില്ല എന്നതാണ് സത്യം. എന്ത് വിശേഷം ഉണ്ടെങ്കിലും ആ ദിവസം തന്നെ അശ്വതി ഇൻസ്റ്റാഗ്രാം പേജ് വഴി ആരാധകരുമായി കൈമാറുണ്ട്. ഇപ്പോൾ അശ്വതി കുട്ടിയുടുപ്പിൽ നൃത്തം ചെയുന്ന വീഡിയോയാണ് മാധ്യമങ്ങളിൽ വൈറലാവുന്നത്. ലക്ഷ കണക്കിന് ആരാധകാൻ ഇതിനോടകം തന്നെ അശ്വതിയുടെ വീഡിയോ പോസ്റ്റ്‌ കണ്ടിരിക്കുന്നത്.

ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന പ്രേഷകരുടെ പ്രിയ പരമ്പരയായ ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് അശ്വതി മലയാളികളുടെ മുമ്പാകെ പ്രേത്യക്ഷപ്പെടുന്നത്. പൂജ ജയറാം എന്ന കഥാപാത്രത്തെയായിരുന്നു നടി കൈകാര്യം ചെയ്തിരുന്നത്. ജൂഹി റുസ്തഗിയായിരുന്നു ആദ്യം പൂജയുടെ വേഷത്തിലെത്തിയിരുന്നത്. എന്നാൽ ചില കാരണത്താൽ ജൂഹി പിന്മാറിയതോടെയായിരുന്നു അശ്വതിയുടെ കടന്നു വരവ്.

റേഡിയോ ജോക്കിയായിട്ടാണ് അശ്വതി തന്റെ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സൂര്യ ജോലി ചെയുണ്ടിരിക്കുമ്പോളായിരുന്നു ഉപ്പും മുളകിലേക്ക് ക്ഷണം ലഭിക്കുന്നത്. ജൂഹിയുടെ മുഖ സാമ്യമുള്ളതിനാൽ വളരെ പെട്ടെന്നായിരുന്നു പ്രേക്ഷകർ അശ്വതിയെ ഏറ്റെടുത്തിരുന്നത്. ആദ്യം ഉപ്പും മുളകും ആരാധകർക്ക് അശ്വതിയെ പരിഗണിക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് അതേ ആരാധകരുടെ ഹൃദയം കവരുകയായിരുന്നു.