ആരാധകർക്കായി ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് നടി മാളവിക മോഹനൻ..!.

339

ഫോട്ടോഷൂട്ടുകളിൽ എപ്പോഴും വ്യത്യസ്ത കൊണ്ടു വരാൻ ശ്രെമിക്കുന്ന നടിമാരിൽ ഒരാളാണ് മാളവിക മോഹൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പങ്കുവെച്ച ഗ്ലാമർ ഫോട്ടോഷൂട്ട് പ്രേഷകരുടെ ഇടയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോൾ മാളവികയുടെ മറ്റൊരു ഫോട്ടോഷൂട്ടാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത്. അതിസുന്ദരിയായി ഹോട്ട് വേഷത്തിൽ പ്രേത്യക്ഷപ്പെട്ട മാളവികയുടെ പോസ്റ്റിനു ചുവടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.

എന്തായാലും വളരെ പെട്ടെന്നായിരുന്നു ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രെചരിപ്പിച്ച് വൈറലായത്. ജനിച്ചതും പഠിച്ചതും മുംബൈയിലാണെങ്കിലും മാളവികയുടെ മാതാപിതാക്കൾ മലയാളികളാണ്. ദുൽഖറിന്റെ സിനിമയായ പട്ടം പോലെ എന്ന ചലചിത്രത്തിലാണ് മാളവിക ആദ്യമായി അഭിനയ ജീവിതം ആരംഭിക്കുന്നത്. സിനിമ വേണ്ടത്ര വിജയം നേടിയില്ലെങ്കിലും റിയ എന്ന വേഷം മലയാളികളുടെ മനസ്സിൽ ഇടം നേടി.

ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും ഇതിനോടകം തന്നെ തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി എന്നീ ചിത്രങ്ങളിൽ പ്രേമുഖ താരങ്ങളുടെ നായികയായി വേഷമിടാൻ കഴിഞ്ഞു. തമിഴ് സൂപ്പർസ്റ്റാറായ ദളപതി വിജയ്, വിജയ് സേതുപതി കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മാസ്റ്റർ എന്ന ചലചിത്രത്തിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. സിനിമയിൽ വിജയുടെ നായികയായി എത്തിയ മാളവികയുടെ കഥാപാത്രം പിന്നീട് ഏറെ ജനശ്രെദ്ധ നേടുകയായിരുന്നു.

പട്ടം പോലെ കൂടാതെ നിർണായകം എന്ന മലയാള ചിത്രത്തിലും മാളവിക വേഷമിട്ടിരുന്നു. അഭിനയ ജീവിതത്തിൽ സജീവമായത് പോലെ സോഷ്യൽ മീഡിയയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാൻ മാളവികയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് കഴിഞ്ഞു. നടി മോഡലായി എത്തിയ മിക്ക ഫോട്ടോഷൂട്ടുകളും മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്.