കറുപ്പ് സാരിയിൽ നീന്തി കുളിച്ച് ദൃശ്യ രഘനാഥിൻ്റെ കിടിലൻ ഫോട്ടോഷൂട്ട്..!

491

മലയാള ചലചിത്ര മേഖലയിൽ സജീവമായി കൊണ്ടിരിക്കുന്ന യുവനടിയാണ് ദൃശ്യ രഘുനാഥ്‌. അഭിനയ ജീവിതത്തിൽ എന്നത് പോലെ സൈബർ ലോകത്തും നടി ഏറെ സജീവമാണ്. ദൃശ്യ ആരാധകരുമായി പങ്കുവെക്കാറുള്ള ഒറ്റുമിക്ക ഫോട്ടോഷൂട്ടുകളും വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി മാറുന്നത്. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായ ദൃശ്യ ഇതിനോടകം തന്നെ മൂന്നു സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

മോഡലും കൂടിയായ ദൃശ്യ തന്റെ ചിത്രങ്ങൾ ആരാധകരുമായി കൈമാറാൻ ഒട്ടും മടി കാണിക്കാറില്ല. ഇപ്പോൾ മഴയത്ത് കറുത്ത സാരീയിൽ സുന്ദരിയായി നിൽക്കുന്ന ദൃശ്യയുടെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഫോട്ടോഗ്രാഫർ നിതിൻ നാരായണനാണ് ദൃശ്യ രഘുനാഥിന്റെ മനോഹരമായ ചിത്രങ്ങൾ ഒപ്പിയെടുത്തത്. ദൃശ്യയുടെ ആരാധകരിൽ നിന്നും ലഭിക്കുന്ന ലൈക്‌സിനു ഒട്ടും കുറവില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ.

ന്യൂ ജനറേഷൻ സംവിധായകനായ ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ്സ് എന്ന ചലചിത്രത്തിലൂടെ നായിക പ്രാധാന്യമുള്ള വേഷം ചെയ്തു കൊണ്ടാണ് ദൃശ്യയുടെ ചുവടുവെപ്പ്. ആദ്യ സിനിമയിൽ നിന്നും ലഭിച്ച പിന്തുണ പിന്നീട് രണ്ട് ചിത്രങ്ങളിലും ദൃശ്യയ്ക്ക് ആരാധകരിൽ നിന്നും ലഭിച്ചിരുന്നു. 2016ൽ മുതൽ അഭിനയ ലോകത്ത് സജീവമായ ദൃശ്യ രണ്ടാം സിനിമയായ മാച്ച്ബോക്സിൽ നല്ലൊരു വേഷം ലഭിക്കുന്നത് 2017ലാണ്.

സ്കൂൾ കാലഘട്ടം മുതലേ ഡാൻസിങ്, മോണോ ആക്ടിങ് തുടങ്ങിയ കഴിവുകൾ വേദികളിൽ കാഴ്ചവെക്കാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. സൗന്ദര്യവും കൊണ്ടും കഴിവും കൊണ്ടും നിരവധി ആരാധകരെ തന്റെ പ്രിയമാക്കാൻ ദൃശ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശാദി മുബാറക്കാണ് ദൃശ്യ ഏറ്റവും അവസാനമായി അഭിനയിച്ചത്.