സ്റ്റൈലിഷ് ലുക്കിൽ യുവ താരം സംയുക്ത മേനോൻ..! ചിത്രങ്ങൾ പങ്കുവച്ച് നടി..

170

അഭിനയ വിസ്മയം കൊണ്ടും സൗന്ദര്യവും കൊണ്ട് നിരവധി യുവനടിമരാണ് ഇന്ന് നമ്മളുടെ മലയാള സിനിമ മേഖലയിൽ സ്ഥിരസാനിധ്യമായി നിൽക്കുന്നത്. എണ്ണിയാൽ ഒതുങ്ങാത്ത നേട്ടങ്ങളാണ് താരങ്ങൾ അഭിനയ ജീവിതത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. അത്തരം നടിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. തുടക്ക കാലത്ത് തന്നെ വിലയേറിയ നടിയാവുക എന്നത് നിസാരകാര്യമല്ല. എന്നാൽ ഈ നേട്ടം സ്വന്തമാക്കാൻ സംയുക്ത മേനോനു അധിക സമയമൊന്നും വേണ്ടി വന്നില്ല എന്നതാണ് സത്യം. ആദ്യ സിനിമയിൽ തന്നെ നായികയായി അരങേറ്റം കുറിക്കാൻ സംയുക്തയ്ക്ക് ഭാഗ്യം ലഭിച്ചു.

ടോവിനോ തോമസ് പ്രധാന കഥാപാത്രമായി അഭിനയിച്ച തീവണ്ടി എന്ന പടത്തിലാണ് സംയുക്തയ്ക്ക് ശ്രെദ്ധയമായ നായിക വേഷം ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. ലഹരിയ്ക്ക് അടിമയായ നായകന്റെ കാമുകിയായി പ്രേഷകരുടെ മുന്നിലെത്തിയപ്പോൾ ആരും വിചാരിച്ചില്ല ഇന്ന് മലയാള സിനിമ അറിയപ്പെടുന്ന നടിയായി മാറുമെന്ന്. തീവണ്ടിയ്ക്ക് ശേഷം വേഷമിട്ട ലില്ലി എന്ന ചലചിത്രത്തിലെ പ്രകടനത്തിനും മികച്ച പ്രതികരണങ്ങളായിരുന്നു നടിയെ തേടിയെത്തിയത്. പിന്നീട് ഒട്ടേറെ സിനിമകളിൽ തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരവും ലഭിച്ചു.

ടോവിനോ തോമസ് നായകനായി എത്തുന്ന കൽക്കി, എടക്കാട് ബറ്റാലിയൻ,ആസിഫ് അലി പാർവതി തകർത്ത് അഭിനയിച്ച ഉയരെ, ആസിഫ് അലിയുടെ അണ്ടർവേൾഡ്, ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തിലെത്തിയ ഒരു യമണ്ടൻ പ്രേമകഥ, ജയസൂര്യ മികച്ച പ്രകടനം കാഴ്ചവെച്ച വെള്ളം എന്ന ചിത്രത്തിൽ നായികയായും സിനിമകളിൽ അരങേറാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചു. സംയുക്ത മേനോന്റെ സിനിമ പ്രേമികളുടെ മുന്നിൽ പ്രദേർശനത്തിലെത്താന്നിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എരിഡ.

കഴിഞ്ഞ ദിവസങ്ങളിൽ എരിഡ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു. മറ്റൊരു നടിമാർക്ക് ലഭിക്കാത്ത മികച്ച വേഷങ്ങളും കഥാപാത്രങ്ങളുമാണ് സംയുക്തയുടെ ജീവിതത്തിൽ ലഭിച്ചോണ്ടിരിക്കുന്നത്. ഒരു കഥാപാത്രത്തിനെ മികച്ചതക്കാൻ തന്റെ കഴിവിന്റെ പരമാവധി സംയുക്ത ശ്രെമിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് നടി എത്തിയ മിക്ക കഥാപാത്രങ്ങളും ഇന്നും ഓരോ മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ നിലനിൽക്കുന്നത്. സമൂഹം മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ടുകളും ആരാധകരുമായി കൈമാറി കൊണ്ട് സംയുക്ത ചില സമയങ്ങളിൽ രംഗത്ത് എത്താറുണ്ട്.

ശാരീരിക ഭംഗിയ്ക്കും, ഫിറ്റ്‌നെസിനും ഏറെ പ്രാധാന്യം നൽകുന്ന അഭിനയത്രിമാരുടെ കൂട്ടത്തിൽ ഉൾപ്പെടത്താൻ പറ്റിയ ഒരാളാണ് സംയുക്ത മേനോൻ. വണ്ണം കുറച്ച് അതിസുന്ദരിയായി മാറിയ ചില ചിത്രങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. നാടൻ വേഷം മുതൽ മോഡേൺ വരെ കൈകാര്യം ചെയ്തിട്ടുള്ള സംയുക്തയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന പിന്തുണ അത്ര ചെറുതല്ല. ഇപ്പോൾ ഫോട്ടോഗ്രാഫർ സാഹിർ പകർത്തിയ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത്.