മെഷീൻ ഗണ്ണുമായി കോശിയെ തട്ടാൻ അയ്യപ്പൻ നായർ..! അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് കണ്ട് അന്തം വിട്ട് ആരാധകർ..

നമ്മളെ എല്ലാവരും വിട്ട് പിരിഞ്ഞ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സംവിധായകനായ സച്ചിൻ ഒരുക്കിയ ചലചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളായി ചിത്രത്തിൽ അരങേറിയിരുന്നത്. ബിജു മേനോനും, പൃഥ്വിരാജും ഒരുപോലെ തകർത്ത് അഭിനയിച്ച സിനിയ്ക്ക് മികച്ച പ്രതികരണങ്ങളായിരുന്നു റിലീസിനു ശേഷം ലഭിച്ചത്. കോശിയുടെ വേഷത്തിൽ പൃഥ്വിരാജ് എത്തിയപ്പോൾ അയ്യപ്പൻ എന്ന പോലീസുക്കാരന്റെ വേഷത്തിൽ എത്തിയിരുന്നത് ബിജു മേനോനായിരുന്നു.

കോശി മൂലം അയ്യപ്പൻ നേരിടുന്ന പ്രശനങ്ങളും പിന്നീട് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഉടനീളം സംവിധായകൻ കാണികൾക്ക് സമ്മാനിച്ചിരിക്കുന്നത്. പൃഥ്വിരാജും, ബിജു മേനോനും കൂടാതെ അനിൽ നെടുമങ്ങാട്, ലിച്ചി തുടങ്ങിയ അഭിനേതാക്കളും മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചത്. ബിജു മേനോൻ ആണോ പൃഥ്വിരാജ് ആണോ നായകൻ എന്ന കാര്യത്തിൽ സിനിമ ആസ്വാദകരുടെ ഇടയിൽ വലിയ ഒരു ചോദ്യ ചിഹ്നമായി കിടക്കുകയാണ്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ചിനെക്കാളും വിജയമായിരുന്നു ചലചിത്രം കൈവരിച്ചത്. മലയാളത്തിൽ മാത്രമല്ല മറ്റ് അന്യഭാക്ഷ പ്രേക്ഷകരിൽ നല്ല അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്.

അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്ന കാര്യം പ്രേക്ഷകർ അറിഞ്ഞു കാണുമല്ലോ. ബിജു മേനോന്റെയും പൃഥ്വിരാജിന്റെയും പകരമായി തെലുങ്കയിൽ അരങ്ങേറ്റം കുറിക്കുന്നത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള പവൻ കല്യാണും, റാണ ദഗ്ഗുബതിയുമാണ്. സിനിമയുമായി ബന്ധപ്പെട്ട് പുതിയ വാർത്തകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്. എന്നാൽ ആരാധകർ ഏറ്റെടുക്കുന്നത് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അണിയറ പ്രവർത്തകർ പുറത്തുവിട്ട ടീസർ വീഡിയോയാണ്.

ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ടീസർ മുന്നേറിയിരുന്നത്. കേന്ദ്രകഥാപാത്രമായ പവൻ കല്യാൺ മെഷീൻ ഗൺ ഉപയോഗിച്ച തുടരെ വെടിവെക്കുന്ന രംഗങ്ങളാണ് ടീസറിൽ കാണാൻ കഴിയുന്നത്. ടീസർ റിലീസായതോടെ നിരവധി പേരാണ് പ്രതികരിച്ചു കൊണ്ട് രംഗത്ത് എത്തിയത്. പവൻ കല്യാൺ ആരാധകർക്ക് വേണ്ടി മാത്രം ഇറക്കിയ സിനിമയാണോ എന്നാണ് മലയാള സിനിമ പ്രേമികൾ പ്രതികരിക്കുന്നത്. എന്നാൽ അയ്യപ്പൻ മെഷീൻ ഗൺ ഉപയോഗിച്ച് കോശിയെ കൊല്ലുകയാണോ എന്ന തരത്തിലുള്ള കമെന്റ്സും പ്രേക്ഷകർ പോസ്റ്റ്‌ ചെയുന്നുണ്ട്.

ടീസർ ഇറങ്ങിയതോടെ തികച്ചും മസാല പടം തന്നെയാണ് ഭൂരിപക്ഷം പേരും പറയുന്നത്. തമിഴ് ഇൻഡസ്ട്രിയിൽ ഒരുപാട് ചിത്രങ്ങളിൽ നായികയായി അരങേറിയ ഐശ്വര്യ രാജേഷാണ് തെലുങ്ക് റീമേക്കിലും പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ സംഭാക്ഷണം ഒരുക്കിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസനാണ്. ചിത്രത്തിന് വേണ്ടി സംഗീതം നിർവഹിച്ചിരിക്കുന്നത് എസ്‌ തമനാണ്. സോഷ്യൽ മീഡിയ വഴി പ്രെചരിപ്പിച്ച ഗാനം കഴിഞ്ഞ ദിവസങ്ങളിൽ വൻ ഹിറ്റായി മാറിയിരുന്നു. ചലചിത്രത്തിന്റെ പുതിയ പുതിയ വാർത്തകൾ അണിയറ പ്രവർത്തകർ അതാത് സമയത്ത് പങ്കുവെക്കാറുണ്ട്.