പിങ്ക് ഡ്രസ്സിൽ സുന്ദരിയായി മലയാളികളുടെ പ്രിയ നടി ഭാവന..!

സിനിമ ലോകത്ത് തകർത്താടിയ നടിയായിരുന്നു ഭാവന. അഭിനയ കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരും അവസരങ്ങളും ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുക്കാൻ ഭാവനയ്ക്ക് സാധിച്ചു. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചലചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനയത്രിയാണ് ഭാവന.

ചെറിയ വേഷത്തിലൂടെ സിനിമയിൽ അരങേട്ടം കുറിച്ച ഭാവന പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. മലയാളം കൂടാതെ മറ്റ് അന്യഭാക്ഷ സിനിമകളിലും നടി സജീവമായി തുടർന്നു.

കന്നഡ നിർമതാവായ നവീനുമായിട്ടുള്ള വിവാഹ ബന്ധത്തിനു ശേഷം ഭാവന അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഇടവേള എടുത്തുവെങ്കിലും തെന്നിന്ത്യയിൽ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. മറ്റ് അന്യഭാക്ഷ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാളത്തിൽ നിന്നും വലിയ സ്വീകാര്യത ഭാവനയ്ക്കുണ്ടായിരുന്നു. 2002 മുതൽ അഭിനയ ജീവിതത്തിൽ സജീവമായ ഭാവന രണ്ട് പ്രാവശ്യം മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിട്ടുണ്ട്. നമ്മൾ എന്ന സിനിമ തന്നെയാണ് ഭാവനയുടെ തലവര മാറ്റി മറിച്ചതും.

2006ൽ റിലീസ് ചെയ്ത ചിത്തിരം പേസുതാടി എന്ന പടത്തിലൂടെയാണ് തമിഴ് മേഖലയിൽ തന്റെ സാന്നിധ്യത്തിന് തുടക്കം കുറിച്ചത്. ഒന്ററിയിലൂടെ തെലുങ്ക് ഇൻഡസ്ട്രിയിലും നടി പ്രേവേശിച്ചു. മിക്ക ഇൻഡസ്ട്രികളിലും തന്റെതായ കൈയൊപ്പ് പതിപ്പിച്ചിരിക്കുകയാണ് ഭാവന. ലഭിക്കുന്ന എല്ലാ വേഷങ്ങളും വളരെ ഭംഗിയായിട്ടാണ് നടി ചെയ്തു നൽകാറുള്ളത്. അതുകൊണ്ട് തന്നെ അവസരങ്ങളുടെ കാര്യത്തിൽ യാതൊരു കുറവും വന്നിട്ടില്ല. മലയാളത്തിൽ തന്നെ ഒരുപാട് പ്രേമുഖ താരങ്ങളുടെ നായികയായും, മകളായും, പെങ്ങളായും വേഷമിടാൻ ഭാഗ്യം ലഭിച്ചു.

എന്നാൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു ജീവിത പങ്കാളിയായ നവീൻ. അഞ്ചു വർഷത്തെ സൗഹൃദവും പിന്നീട് പ്രണയത്തിലേക്ക് തെന്നി മാറിയതോടെയാണ് വിവാഹ ബന്ധത്തിലേക്ക് കടക്കാൻ ഇരുവരും തീരുമാനിച്ചത്. ഭർത്താവുമായി ബാംഗ്ലൂരിൽ സുഖമായി ജീവിക്കുകയാണ് ഭാവന. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നവീൻ തന്റെ കൂടെയുണ്ടെന്ന് ഭാവണ പല അഭിമുഖങ്ങളിലും സ്റ്റേജ് ഷോകളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും ആരാധകർ ഭാവനയുടെ പുതിയ മലയാള ചലചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയിരിക്കുകയാണ്.

ഭർത്താവുമായി ബാംഗ്ലൂരിൽ താമസിക്കുകയാണെങ്കിലും ഇടയ്ക്ക് തന്റെ വീട്ടിലെ വിശേഷങ്ങലും പുതിയ ലുക്കിലുള്ള വേഷവും അണിഞ്ഞു ആരാധകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെടാറുണ്ട്. മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. എപ്പോഴും ഫോട്ടോഷൂട്ടിലും തിളങ്ങി നിൽക്കാറുള്ള ഭാവന ഇത്തവണ വ്യത്യസ്തമായ വേഷത്തിലും ഭാവത്തിലുമാണ് ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുന്നത്.

എന്നത്തെപോലെയും ക്യൂട്ട് ലുക്കിലാണ് നടി ക്യാമറയുടെ മുമ്പാകെ അണിഞ്ഞുയൊരുങ്ങി നിൽക്കുന്നത്. പിങ്ക് നിറത്തിലുള്ള അനാർക്കലിയിലാണ് ഭാവന ഇത്തവണയും ആരാധകരുടെ മനം കവർന്നെടുത്തത്.