വിൻ്റേജ് നായികമാരെ പൊലെ റീമാ കല്ലിങ്കൽ..! റഷ്യയിൽ അവധി ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് നടി..

118

അഭിനയ ജീവിതത്തിന്റെ തുടക്ക കാലത്ത് സിനിമ പ്രേഷകരുടെ മനസ്സിൽ കയറി പറ്റുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണ്. അങ്ങനെ തുടക്കത്തിൽ തന്നെ കയറി പറ്റിയാൽ പിന്നീടുള്ള ചിത്രങ്ങളിൽ പ്രേഷകരുടെ മികച്ച പിന്തുണ ഉണ്ടായിരിക്കുന്നതാണ്. സിനിമയുടെ ആരംഭകാലത്ത് മലയാളികളുടെ ഹൃദയം കവർന്നെടുത്ത ഒരു നടിയാണ് റിമ കല്ലിങ്കൽ.

ശ്യാംപ്രസാദ് സംവിധാനം ചെയ്‌ത ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ സിനിമയുടെ ഒരു ഭാഗമാകുന്നത്. ഋതുവിൽ ശ്രെദ്ധിക്കപ്പെടാതെ പോയ വേഷം അതേ വർഷം പുറത്തിറങ്ങിയ രണ്ടാം സിനിമയിൽ ശ്രെദ്ധിക്കപ്പെടാൻ റിമയ്ക്ക് സാധിച്ചു.

ലാൽ ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലെ റിമയുടെ വേഷം വലിയ രീതിയിലുള്ള കോളിളക്കമാണ് ആ കാലത്ത് ഉണ്ടാക്കിയിരുന്നത്. പിന്നീടുള്ള സിനിമകളിൽ നായികയായും സഹനടിയായും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ അഭിനയത്രി എന്ന നിലയിൽ റിമയ്ക്ക് കഴിഞ്ഞു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു റിമയ്ക്ക് പിന്നീട് ലഭിച്ച വേഷങ്ങൾ. 22 ഫീമയ്ൽ കോട്ടയം, നിദ്ര തുടങ്ങിയ സിനിമകളിൽ ശ്രെദ്ധയമായ കഥാപാത്രങ്ങളായിരുന്നു റിമ കൈകാര്യം ചെയ്തിരുന്നത്.

ഇതിലൂടെ മലയാള സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ ചുരുങ്ങിയ സമയം മാത്രമേ റിമയ്ക്ക് വേണ്ടി വന്നുള്ളു. തൃശൂർ സ്വേദേശിയായ റിമ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൃശ്ശൂരിലെ ക്രൈസ്റ്റ് കോളേജിൽ നിന്നും ജേർണലിസം ബിരുദം പൂർത്തിയാക്കിയിരുന്നു. ബിരുദക്കാരിയായ റിമ 2008ൽ മിസ്സ്‌ കേരള പട്ടം കരസ്ഥമാക്കി.

കുട്ടികാലം മുതലേ ക്ലാസിക്കൽ ഡാൻസിൽ വിദ്യ നേടിയ റിമ പിന്നീട് ഭരതനാട്യവും, മോഹിനിയാട്ടവും അഭ്യസിച്ചു. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ സ്റ്റേജ് ഷോകളിൽ താൻ അഭ്യസിച്ച നൃത്ത ചുവടുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിച്ചു.

നിദ്ര, 22 ഫീമെയ്‌ൽ കോട്ടയം എന്നീ ചിത്രങ്ങളിൽ മികച്ച അഭിനയത്രിയ്ക്കുള്ള 2012ൽ കേരള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കാൻ റിമ കല്ലിങ്കലിനു കഴിഞ്ഞു. പിന്നീട് ഒട്ടേറെ ചലചിത്രങ്ങളിൽ പ്രേമുഖ താരങ്ങളുടെ കൂടെ റിമ അഭിനയിച്ചിട്ടുണ്ട്. മോളിവുഡ് സംവിധായകൻ ആഷിഖ് അബുവിനെയാണ് റിമ കല്ലിങ്കൽ വിവാഹം ചെയ്തിരുന്നത്. വിവാഹത്തിനു ശേഷം ആഷിഖ് അബുമായുള്ള സതോഷ നിമിഷങ്ങൾ നടി ഫേസ്ബുക്ക് വഴിയൊ ഇൻസ്റ്റാഗ്രാം വഴിയൊ പങ്കുവെക്കാൻ മറക്കാറില്ല.

ഇപ്പോൾ അഭിനയ ജീവിതത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാനിധ്യമാണ് റിമ. തന്റെ പുതിയ ചിത്രങ്ങളും നൃത്ത വീഡിയോകളും, യാത്രകളുടെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് നടി നിരന്തരം മാധ്യമങ്ങളിൽ പ്രേത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ ആഷിഖ് അബുവും റിമ കല്ലിങ്കലും റഷ്യയിൽ അവധികാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറുന്നത്. വിന്റജ് ലുക്കിൽ പ്രേത്യക്ഷപ്പെട്ട റിമയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രെദ്ധ പിടിച്ചു പറ്റുന്നത്. തന്റെ ഭർത്തവും സംവിധായകനുമായ ആഷിഖ് അബുവാണ് ചിത്രങ്ങൾ മനോഹരമായി പകർത്തിരിക്കുന്നത്.