സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ഐശ്വര്യ ലക്ഷ്മിയുടെ ജന്മദിന ആഘോഷ ചിത്രങ്ങൾ…!!

966

ഇന്ന് മലയാള സിനിമയിൽ യുവനായികമാരിൽ താരമൂല്യനുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. അധിക സിനിമകൾ ഒന്നുമില്ലാതെ വളരെ പെട്ടെന്ന് മലയാളികളുടെ ഹരമായി നടിയായ ഐശ്വര്യ മലയാളത്തിൽ മാത്രമല്ല തമിഴ് ചിത്രങ്ങളിലും പ്രേമുഖ താരങ്ങളുടെ നായികയായി അരങേറാൻ ഭാഗ്യം ലഭിച്ചു.

ഒരെറ്റ സിനിമ മാത്രം മതി ഏതൊരു കലാകാരന്മാരുടെ അഭിനയ ജീവിതം മാറിമറയാൻ. അതുപോലെ ഐശ്വര്യയുടെ ജീവിതത്തിലും നടന്നു. മായാനദി എന്ന ചിത്രത്തിലൂടെ സിനിമ പ്രേമികളുടെ മനസ്സിൽ ഇടിച്ചു കയറിയ താരമാണ് ഐശ്വര്യ.

ഏത് പരിപാടിയിൽ എത്തിയാലും സാധാരണ വേഷത്തിലാണ് ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുള്ളത്. സിനിമയിൽ ഉള്ളത്‌ പോലെ നിത്യജീവിതത്തിലും നടി സാധാരണ ജീവിതമാണ് നയിക്കുന്നത്. ഒരു അഭിനയത്രി എന്നതിലുപരി ഡോക്ടർ കൂടിയാണ് ഐശ്വര്യ. സിനിമയുടെ അകത്താനെങ്കിലും പുറത്താനെങ്കിലും ഒരുപാട് സുഹൃത്തുക്കൾ ഉള്ള താരം ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും ഓരോ നടിനടന്മാരുടെ വിശേഷങ്ങൾ സ്റ്റോറി പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്. തന്റെ ബിരുദ കാലത്ത് തന്നെ മോഡലിംഗ് രംഗത്തേക്ക് ഐശ്വര്യ പ്രവേശിച്ചു.

പിന്നീട് കൊച്ചിയിലേക്ക് താമസമാറിയ ഐശ്വര്യ ഹൗസ് സർജെനായി ജോലി ചെയ്യുബോളാണ് തനിക്ക് ആദ്യ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളിൽ നിറസാനിധ്യമായ ഐശ്വര്യ തന്റെ നായയോടപ്പമുള്ള ചിത്രങ്ങളെല്ലാം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. വ്യത്യസ്തമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വേഗതയിൽ വൈറലാവാറുണ്ട്. സാധാരണ വേഷത്തിൽ എത്താറുള്ള ഐശ്വര്യ ഇടയ്ക്ക് ഗ്ലാമർ ലുക്കിലും ആരാധകർക്കിടയിൽ തിളങ്ങാറുണ്ട്. നിവിൻ പോളി നായകനായ എത്തിയ പ്രേമം എന്ന സിനിമയിൽ മേരിയുടെ കഥാപാത്രം ചെയാൻ അവസരം ലഭിച്ചുവെങ്കിലും പഠന തിരക്കുമൂലം ആ അവസരം നഷ്ടപ്പെടുകയായിരുന്നു.

മോഡലിങ് രംഗത്തും പരസ്യ രംഗത്തും പ്രവർത്തിച്ചു വന്നിരുന്ന ഐശ്വര്യ നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു. പിന്നീട് ലഭിച്ച ചലചിത്രമായ മായാനദി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയ ലോകത്ത് സ്ഥാനം ഉറപ്പിച്ചത്.

മാതാപിതാക്കളുടെ സമ്മതമില്ലാതെയായിരുന്നു ആദ്യ കാലത്ത് മോഡലിംഗ് മേഖലയിൽ പ്രവർത്തിച്ചിരുന്നത്. മലയാളത്തിനു പുറമേ തമിഴ് നടന്മരായ വിശാലിന്റെ കൂടെയും ധനുഷിന്റെ നായികയായും തമിഴ് സിനിമ പ്രേമികളുടെ അതിനോടകം തന്നെ പ്രിയങ്കരിയായി മാറി.

സിനിമ രംഗത്ത് മുദ്ര പതിപ്പിച്ചത് പോലെ സമൂഹ മാധ്യമങ്ങളിലും ഐശ്വര്യ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ലക്ഷ കണക്കിന് ഫോള്ളോവർസുള്ള ഐശ്വര്യയ്ക്ക് ഓൺലൈൻ മീഡിയയിൽ നിന്നും ലഭിക്കുന്ന പിന്തുണ മറ്റ് എവിടെയും കിട്ടാറില്ല. ഇൻസ്റ്റാഗ്രാമിൽ എത്രത്തോളം സജീവമാണോ അതുപോലെ സജീവമാണ് ഫേസ്ബുക്കിലും. കഴിഞ്ഞ ദിവസം ജന്മദിനമായത് കൊണ്ട് തന്നെ ഒരുപാട് പേരായിരുന്നു ആശംസകളുമായി രംഗത്ത് എത്തിയിരുന്നത്. സ്വിമ്മിംഗ് പൂളിൽ സുന്ദരിയായ ഐശ്വര്യ സ്വയം ആശംസ അറിയിച്ചു കൊണ്ടുള്ള ചിത്രം വൈറലാവുന്നത്.