ചുവപ്പിൽ രാജ്ഞിയെ പോലെ തിളങ്ങി യുവ താരം പ്രിയാ വാര്യർ..!

158

സിനിമയിൽ കയറി പറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു വേണ്ടി വർഷങ്ങളോളം കഷ്ടപ്പെടുന്നവരെ നമ്മളിൽ പലർക്കും പരിചയമുണ്ടാവും. ഒരു അവസരത്തിനു വേണ്ടി കയറി ഇറങ്ങാത്ത സ്ഥലകൾ, കാണാത്ത ആളുകൾ ഉണ്ടാവില്ല. എന്നാൽ സിനിമയിൽ മുഖം കാണിക്കാൻ ഒരു ഭാഗ്യം ലഭിച്ചാൽ ആരും വേണ്ട എന്ന് പറയാറില്ല. ഇനി സിനിമയിൽ കയറിപറ്റിയാൽ പിടിച്ചു നിൽക്കാൻ കയറി പറ്റുന്നതിനെക്കാളും പ്രയാസമുള്ള കാര്യമാണ്. ചിലവർക്ക് ഒരുപാട് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞാലേ അവസരങ്ങൾ ലഭിച്ചോണ്ടിരിക്കുള്ളു.

ഓരോ വർഷം കൂടുമ്പോളും നിരവധി പുതുമുഖ നായികനായകന്മാരാണ് മലയാള ഇൻഡസ്ട്രികളിലേക്കു കടന്നു വരുന്നത്. ഇതിൽ പലരും വളരെ പെട്ടെന്ന് പരാജയപ്പെട്ട് പോകുകയും അതുപോലെ വളരെ പെട്ടെന്ന് വിജയം നേടിയവരെയും കാണാൻ കഴിയും. അഭിനയത്തിനപ്പുറം സൗന്ദര്യവും ഭാഗ്യം കൂടി ഉണ്ടായാലേ ഇന്ന് ചലചിത്ര മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ കഴിയുള്ളു. ഒരു സിനിമയിലൂടെ തലവര മാറിയ പല കലാകാരന്മാരെ ഇന്ന് ബിഗ്സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ്. അത്തരത്തിൽ തിളങ്ങി നിൽക്കുന്ന അഭിനയത്രിയാണ് പ്രിയ പ്രകാശ് വാരിയർ.

മാനക്യാ മലരായ എന്ന ഗാനം കേൾക്കുമ്പോൾ തന്നെ ആ പേരിന്റെ ഉടമസ്ഥനെ ഓർമ്മയിലേക്ക് വരും. അതേ ആയൊരു പാട്ടിലൂടെ ലോക ജനശ്രെദ്ധ പിടിച്ചു പറ്റിയ മലയാള സിനിമയുടെ അഭിമാനമായ അഭിനയത്രിയാണ് പ്രിയ പ്രകാശ് വാരിയർ. മലയാളി നടിയാണെങ്കിലും ഇപ്പോൾ പ്രിയ സർവസജീവമായിരിക്കുന്നത് തെലുങ്കിൽ ഹിന്ദിയിലുമാണ്. കേരളകര ഇഷ്ടത്തോടെ വിളിക്കുന്ന ന്യൂ ജനറേഷൻ സംവിധായകൻ എന്ന് അറിയപ്പെടുന്ന ഒമർ ലുലു ഒരുക്കിയ ഒരു അടർ ലവ് എന്ന ചിത്രത്തിലാണ് പ്രിയ ആദ്യമായി കഥാപാത്രത്തിന് ജീവൻ നൽകുന്നത്.

ചിത്രത്തിലെ നായിക പ്രിയ എത്തിയെങ്കിലും ഗാനത്തിലൂടെ ലഭിച്ച ജനപ്രീതി സിനിമ റിലീസിനു ശേഷം ലഭിച്ചില്ല എന്നതാണ് സത്യം. ഗാനത്തിലെ കണ്ണിറുകൾ രംഗമാണ് പ്രിയയെ ഏറെ പ്രേശക്തിയിലേക്ക് നയിച്ചത്. നൂറിൻ ഷെരീഫും കേന്ദ്ര കഥാപാത്രമായി ചിത്രത്തിൽ അരങേറിയിരുന്നു. ആദ്യ നായിക നൂറിൻ ആണെങ്കിലും പിന്നീട് ചില സമർദം മൂലം പ്രിയയെ നായികയാക്കുകയായിരുന്നു. മലയാളത്തിനു ശേഷം തെലുങ്കിലേക്ക് നിരവധി അവസരങ്ങൾ തന്നെ തേടി വന്നു.

എന്നാൽ ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടാതെ നല്ല രീതിയിൽ കൈകാര്യം ചെയ്തതു കൊണ്ട് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി പ്രിയ പ്രകാശ് വാറിയർ മാറി. മില്യൺ കണക്കിന് ഫോള്ളോവർസുള്ള തന്റെ ഇൻസ്റ്റാഗ്രാം പേജിൽ എന്ത് പങ്കുവെച്ചാലും ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കിയിരുന്നത്. ഇപ്പോൾ ചുവപ്പ് വസ്ത്രത്തിൽ ഗ്ലാമറായിരിക്കുകയാണ് പ്രിയ. ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോയ്ക്ക് വേണ്ടി പകർത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസമായിരുന്നു പ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. മികച്ച പ്രതികരണങ്ങളോടെ പോസ്റ്റിനു ലൈക്‌സും കമെന്റ്സും കുമിഞ്ഞു കൂടുകയാണ്.