ഞാൻ ഷോർട്സ് ധരിക്കും.. കൂട്ടുകാർകൊപ്പം കറങ്ങാനും പോകുന്നു..! ചിത്രങ്ങൾ പങ്കുവച്ച് കനിഹ..!

മലയാള സിനിമ പ്രേമികൾക്ക് ഒരുപാട് ചലചിത്രങ്ങൾ സമ്മാനിച്ച നടിയാണ് കനിഹ. മലയാളത്തിൽ മാത്രമേ ഒതുങ്ങി നിൽക്കാതെ മറ്റ് അന്യഭാക്ഷ ചിത്രങ്ങളിലെ പ്രേഷകരുടെ കൈയടിയും നേടാൻ ഈ അഭിനയത്രിയ്ക്ക് സാധിച്ചിട്ടുണ്ട്. താരമൂല്യമുള്ള നടിമാരിൽ മുൻപന്തിയിൽ നിൽക്കുന്ന നടിയാണ് കനിഹ. ഇന്ന് അഭിനയ ലോകത്ത് അത്ര സജീവമല്ലെങ്കിലും ഒരു കാലത്ത് തന്റെ സൗന്ദര്യവും കൊണ്ട് അഭിനയ പ്രകടനം കൊണ്ടും നിരവധി ആരാധകരെ നിമിഷ നേരം കൊണ്ട് സ്വന്തമാക്കാൻ കനിഹയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അഭിനയത്തിൽ മാത്രമല്ല ഗാന രംഗത്തും ഡബ്ബിങ് അര്ടിസ്റ്റായും സിനിമകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. കൂടാതെ നല്ല വിദ്യാഭ്യാസമുള്ള ചുരുക്കം ചില നടിമാരിൽ ഒരാളാണ് കനിഹ. പഠനം മേഖലയിൽ താരം പുലർത്തിയ മികവ് മറ്റ് മലയാള നടിമാർ ഇതുവരെ തകർക്കാൻ സാധിച്ചിട്ടില്ല. ബിറ്റ്സ് പിലാനിയിൽ നിന്നും ബിരുദം കരസ്ഥമാക്കിയതിനു ശേഷമാണ് കനിഹ സിനിമ ജീവിതത്തിലേക്ക് പ്രേവേശിപ്പിക്കുന്നത്. എന്നാൽ പഠനം മേഖലയിൽ മാത്രമല്ല അഭിനയത്തിലും നിസാരമായിട്ടാണ് നടി കൈകാര്യം ചെയുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തിൽ കനിഹ ഒരു വിട്ടുവീഴ്ചയും നൽകാറില്ല.

നായികയായി തിളങ്ങാനുള്ള സൗന്ദര്യവും കനിഹയ്ക്കുണ്ട് എന്നതാണ് മറ്റൊരു സത്യം.
മിസ്സ്‌ മധുരയും മിസ്സ്‌ ചെന്നൈ രണ്ടാം സ്ഥാനവും നടി ഒരുനാൾ സ്വന്തമാക്കിയിരുന്നു. മിസ്സ്‌ ചെന്നൈ ലഭിച്ചതോടെയാണ് സിനിമയിലേക്കുള്ള കവാടം തുറന്നു കിട്ടുന്നത്. സംവിധായകൻ സൂസി ഗണേശനാണ് തന്നെ സിനിമയിലേക്ക് കൊണ്ടു വന്നതെന്ന് കനിഹ പല വേദികളിലും അഭിമുഖങ്ങളിലും വെളിപ്പെടുത്തിട്ടുണ്ട്. തമിഴ് തെലുങ്ക് തുടങ്ങിയ സിനിമ ഇൻഡസ്ട്രികളിൽ വേഷമിടാനുള്ള അവസരം കനിഹയ്ക്ക് ലഭിച്ചോണ്ടേയിരുന്നു. തന്റെ അഭിനയ വിസ്മയം കൊണ്ട് തന്നെ അനേകം ചലചിത്രങ്ങളിൽ നിന്നും പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു.

ഫൈവ് സ്റ്റാർ എന്ന സിനിമയിലൂടെയായിരുന്നു കനിഹ ആദ്യ ബിഗ്സ്ക്രീനിൽ തുടക്കം കുറിച്ചത്. കന്നഡയിൽ പുറത്തിറങ്ങിയ അണ്ണവരു ചിത്രത്തിലൂടെയാണ് കനിഹയ്ക്ക് ജനശ്രെദ്ധയമായ വേഷം ലഭിക്കുന്നത്. ആ വേഷം കന്നഡ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കന്നഡ, തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും നടിയെ ഇഷ്ടപ്പെടുന്നത് നിരവധി പേരേയാണ്. നാടൻ വേഷങ്ങൾ മുതൽ ശക്തമായ വേഷം വരെ കൈകാര്യം ചെയ്ത അഭിനയത്രിയാണ് കനിഹ.

മാധ്യമ രംഗത്തും മറ്റ് നടിമാരെ പോലെ കനിഹയും സജീവമാണ്. തന്റെ ഇഷ്ടപ്പെട്ട ചിത്രങ്ങളും വിശേഷങ്ങളും ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ മറ്റ് സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷോർട്ട് ഡ്രെസ്സിൽ പ്രേത്യക്ഷപ്പെട്ട പുതിയ ചിത്രങ്ങളാണ് വൈറലാവുന്നതും അതുപോലെ വിമർശിക്കപ്പെടുന്നതും. നിരവധി വിമർശന അഭിപ്രായങ്ങൾ ഉയർന്നപ്പോൾ അതിനെതിരെ പ്രതികരിച്ച കമന്റും വൈറലാവുകയാണ്. അതേ ഞാൻ ഒരു അമ്മയാണ്. ഞാൻ ഷോർട്സ് ധരിക്കുന്നു. ഫ്രണ്ട്‌സിനൊപ്പം കറങ്ങാൻ പോകുന്നു. എനിക്ക് ഇഷ്ടമുള്ള ജീവിതം ഞാൻ നയിക്കുന്നു എന്നാണ് കനിഹ പ്രതികരിച്ചത്.