സാരിയിൽ സുന്ദരിയായി രമ്യാ നമ്പീശൻ..! ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ച് താരം..

182

മലയാള, തമിഴ് രംഗത്ത് ഏറെ ജനശ്രെദ്ധ നേടിയ മലയാള നടിയാണ് രമ്യ നമ്പീശൻ. അഭിനയിച്ച സിനിമകളെക്കാളും പാടിയ ഗാനം കൊണ്ട് കൈയടി നേടി നടിയായ രമ്യ നമ്പീശൻ മികച്ച ഗായികയും കൂടിയാണ്. സംഗീതത്തിലും നൃത്തത്തിലും ചെറുപ്പം മുതലേ തന്റെ കഴിവ് തെളിയിച്ച നടിയാണ് രമ്യ. കൈരളി ചാനലിലെ ഹലോ ഗുഡ് ഈവെനിംഗ് എന്ന തത്സമയ പരിപാടിയിലൂടെ മിനിസ്‌ക്രീനിലേക്ക് രമ്യ തുടക്കം കുറിച്ചു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഹ്വസ ചിത്രത്തിൽ അഭിനയിച്ച രമ്യയ്ക്ക് അഭിനയത്തിൽ വളരെയധികം ഇഷ്ടമുണ്ടായിരുന്നു.

മിനിസ്‌ക്രീനിൽ നിന്നും ബിഗ്സ്‌ക്രീൻനിലേക്ക് കുതിച്ച രമ്യയുടെ ആദ്യ പേര് രമ്യ ഉണ്ണി എന്നായിരുന്നു. ആദ്യ കാലങ്ങളിൽ ചലച്ചിത്രത്തിൽ ഗ്രാമീണ വേഷങ്ങൾ മാത്രം ചെയ്തിരുന്ന രമ്യയ്ക്ക് പിന്നീട് പത്ത് വർഷത്തോളം അധികം അവസരങ്ങൾ ലഭിച്ചില്ല. ഫഹദ് ഫാസിലിന്റെ വിജയ ചിത്രമായ ചാപ്പകുരിശ് എന്ന ചിത്രത്തിൽ നായികയായി വേഷമിടാൻ രമ്യയ്ക്ക് ഭാഗ്യം ലഭിച്ചു. ഒരു പക്ഷേ തന്റെ സിനിമ ജീവിതം തന്നെ മാറ്റി മറിച്ചത് രമ്യയുടെ ആദ്യ നായിക സിനിമ തന്നെയാണ്.

സിനിമയിൽ ഉണ്ടായിരുന്ന ചില രംഗങ്ങൾ റിലീസിനു ശേഷം വലിയ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ രമ്യ എന്ന നടിയെ പ്രേക്ഷകര് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ന്യൂ ജനറേഷൻ സിനിമകളുടെ ഭാഗമായി തീരുകയായിരുന്നു. ബാച്‌ലർ പാർട്ടി, ട്രാഫിക്, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളിൽ ശ്രെദ്ധയമായ വേഷം ചെയ്യാൻ രമ്യയ്ക്ക് കഴിഞ്ഞു. നടി എന്നതിലുപരി മികച്ച പിന്നണി ഗായിക കൂടിയായ രമ്യയെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

തട്ടത്തിൻ മറയത്തെ ചിത്രത്തിലെ മുത്തു ചിപ്പി എന്ന ഗാനം ഒരു കാലത്ത് ഏറെ ഹിറ്റായിരുന്നു. ആ ഗാനത്തിന് ശബ്ദം നൽകിയിരുന്നത് രമ്യ നമ്പീശൻ. തമിഴ് സിനിമകളിലാണ് നടിയെ പ്രേശക്തികളിലേക്ക് നയിച്ചത്. വിജയ് സേതുപതി നായകനായി എത്തിയ പിസ്സ രമ്യയെ ഉയരങ്ങളിലേക്ക് എത്തിച്ചു. തമിഴിനു പുറമെ തെലുങ്ക് കന്നഡ മേഖലയിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. സംവിധായിക മേഖലയിലും കൈയൊപ്പ് വെച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ രമ്യ സാമൂഹിക കാര്യങ്ങളിൽ വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ച് ആരാധകരുടെ മുന്നിൽ എത്താറുണ്ട്. എല്ലാ മേഖലയിലും കഴിവ് തെളിയിച്ച രമ്യയ്ക്ക് സോഷ്യൽ മീഡിയയിൽ അനവധി ഫോള്ളോവർസാണ് ഉള്ളത്. നടി കൈമാറാറുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങൾ ഇടയ്ക്ക് തിളങ്ങി നിൽക്കാറുണ്ട്. ഇപ്പോൾ രമ്യയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമുണ്ടാക്കുന്നത്. സാരീയിൽ പ്രേത്യക്ഷപ്പെട്ട രമ്യ അതിസുന്ദരിയായിട്ടാണ് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. മലയാളത്തിൽ രമ്യ അവസാനമായി പ്രേത്യക്ഷപ്പെട്ടത് അഞ്ചാം പാതിരയിലായിരുന്നു. റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനോടപ്പം മികച്ച കഥാപാത്രമായിരുന്നു നടി അവതരിപ്പിച്ചത്.