കറുത്ത ഗൗണിൽ ഗ്ലാമറസായി പ്രിയാ വാര്യർ.! താരത്തിൻ്റെ ഗൃഹലക്ഷ്മി മാഗസീൻ ഫോട്ടോഷൂട്ട് കാണാം..

207

അഭിനയ മികവ് കൊണ്ടും സൗന്ദര്യവും കൊണ്ടും സിനിമയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച യുവനടിയാണ് പ്രിയ പി വാരിയർ. ഒരെറ്റ ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമ പ്രേമികളെ കൈയിലെടുത്ത വേറെയൊരു നടിമുണ്ടാവില്ല എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മലയാള നടിയാണെങ്കിലും നിലവിൽ താരം ഹിന്ദി, തെലുങ്ക് എന്നീ മേഖലയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. യുവതലമുറയുടെ സംവിധായകൻ എന്ന് വിളിക്കുന്ന ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടർ ലവ് എന്ന ചിത്രത്തിലൂട ബിഗ്സ്‌ക്രീനിൽ പ്രേത്യക്ഷപ്പെട്ട നടിയാണ് പ്രിയ പി വാരിയർ.

സിനിമയിലെ മാണിക്യമലരായി എന്ന ഗാനത്തിലെ കണ്ണിറുക്കൾ രംഗമാണ് പ്രിയയെ ഏറെ പ്രേശക്തിയിലേക്ക് നയിച്ചത്. ഒരു അടർ ലൗവിൽ സ്കൂൾ കുട്ടിയുടെ വേഷത്തിലെത്തിയ പ്രിയയെ പിന്നീട് മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. സിനിമയിൽ ആദ്യ നായിക നൂറിൻ ഷെരീഫ് ആണെങ്കിലും പിന്നീട് ചില സമർദം മൂലം നൂറിൻ ഷെരീഫിന്റെ സ്ഥാനത്തേക്ക് പ്രിയയെ കൊണ്ടു വരുകയായിരുന്നു സംവിധായകനായ ഒമർ ലുലു.

സിനിമയിലെ ഗാനം നിമിഷ നേരം കൊണ്ട് മില്യൺ ആളുകൾ കണ്ടുവെങ്കിലും ചലചിത്രം പുറത്തിറങ്ങിയപ്പോൾ വേണ്ടത്ര വിജയം നേടാതെ പോവുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുള്ള ചുരുക്കം ചില യുവനടിമാരിൽ ഒരാൾ മാത്രമാണ് പ്രിയ വാരിയർ. ഒരു ലക്ഷം മാത്രം ഫോള്ളോവർസ് ഉണ്ടായിരുന്ന പ്രിയയ്ക്ക് ഗാനം ഇറങ്ങിയതിനു ശേഷം ലഭിച്ചത് ഏഴ് ലക്ഷമായിരുന്നു. ഇപ്പോൾ അതു ഒമ്പത് മില്യൺ വരെയെത്തിയിരിക്കുകയാണ്.

ഫോട്ടോഷൂട്ടുകളിൽ എപ്പോഴും നിറഞ്ഞു നിൽക്കാറുള്ള പ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ഗൃഹലക്ഷ്മി മാഗസിനു വേണ്ടി പകർത്തിയ കവർ ഫോട്ടോയാണ് ഇൻസ്റ്റാഗ്രാം ട്രെൻഡിംഗിൽ നിൽക്കുന്നത്. കറുപ്പിൽ സുന്ദരിയായ പ്രിയയെയാണ് ഇപ്പോൾ മലയാളികൾ ഏറ്റെടുക്കുന്നത്.