കൃഷ്ണ പ്രഭയോടൊപ്പം മനോഹര നൃത്ത ചുവടുകളുമായി രചന നാായണൻകുട്ടി..!

1613

ഇന്ത്യൻ ടെലിവിഷൻ മോളിവുഡ് മേഖലയിൽ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയുന്ന നടിമാരിൽ ഒരാളാണ് രചന നാരായണൻകുട്ടി. ചെറുപ്പം മുതലേ കലാ രംഗത്ത് തന്റെ കഴിവ് തെളിയിച്ച കൊച്ചുകലക്കാരിയ്ക്ക് പിന്നീട് സീരിയൽ രംഗത്തും മലയാള സിനിമ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് അറിയപ്പെടുന്ന നടിയായ രചന നാരായണൻകുട്ടി.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മറിമായം എന്ന ടെലിവിഷൻ ഷോയിലൂടെയാബ് മലയാളികൾക്കിടയിൽ രചന ചർച്ചവിഷയമായി മാറുന്നത്. മികച്ച അഭിനയ പ്രകടനവും തന്റെതായ അഭിനയ ശൈലി കൊണ്ടും അനേകം ആരാധകരെയാണ് ചുരുങ്ങിയ സമയം കൊണ്ട് രചന സ്വന്തമാക്കിയത്. കുട്ടികാലം മുതലേ കുച്ചിപുടി അഭ്യസിക്കുന്ന രചന ഇപ്പോൾ നിരവധി സ്റ്റേജ് ഷോകളിൽ തന്റെ നൃത്തം കാഴ്ച്ചവെക്കാൻ കഴിഞ്ഞു.

2001 മുതൽ സിനിമ ജീവിതം ആരംഭിച്ച രചന ആദ്യ കാലങ്ങളിൽ സഹനടിയായിട്ടാണ് വേഷമിട്ടിരുന്നത്. ലഭിച്ചിരുന്നത് ചെറിയ വേഷമാണെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച രചന നടത്തിട്ടില്ല. തീർത്ഥാടനം എന്ന ചിത്രത്തിലൂടെ ചെറിയ കഥാപാത്രമായി രചന എത്തിയിരുന്നത്. എം ടി വാസുദേവന്റെ കഥകൃത്തിൽ നല്ലൊരു വേഷമായിരുന്നു ഈ നടിയ്ക്ക് ലഭിച്ചിരുന്നത്.

തന്റെ വിദ്യാഭ്യാസ ജീവിതത്തിന് ശേഷം റേഡിയോ മംഗോയിൽ ആർ ജെയായി ജോലി തുടരുമ്പോളാണ് സിനിമയിൽ നിരവധി ക്ഷണം ഉപയോഗിക്കുന്നത്. പിന്നീടായിരുന്നു മറിമായം പരമ്പരയിൽ തന്റെ കഴിവ് തെളിയിക്കാൻ നല്ലൊരു അവസരം ലഭിക്കുന്നത്. എന്നാൽ ആ പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിക്കാൻ രചനയ്ക്ക് കഴിഞ്ഞു. ഒരു അഭിനയത്രി നർത്തകി എന്നതിലുപരി മോഡൽ, അവതാരിക എന്നീ മേഖലയിൽ മിന്നും തിളങ്ങുന്ന പ്രകടനങ്ങളായിരുന്നു പിന്നീട് കാണാൻ സാധിച്ചത്.

നിഴൽകൂത്തു, ഐസിയു, ലക്കി സ്റ്റാർ, ആമേൻ, വല്ലാത്ത പഹയൻ, 101 ചോദ്യങ്ങൾ, പുണ്യാളൻ അഗർഭഗത്തീസ്, യു ടൂ ബ്രൂട്ടൂസ്, തിങ്കൾ മുതൽ വെള്ളി വരെ, ലൈഫ് ഓഫ് ജോസുട്ടി, കാന്താരി, ഡബിൾ പറരെൽ, പുതിയ നിയമം, കമ്പോജി, ബ്ലാക്ക് ആൻഡ്‌ കോഫീ തുടങ്ങിയ ചലചിത്രങ്ങളിൽ രചനയ്ക്ക് നല്ല വേഷങ്ങളായിരുന്നു തേടിയെത്തിയിരുന്നത്. ഇതിനോടകം തന്നെ രചന പല പ്രേമുഖ തരങ്ങളോടപ്പം അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഒരു കലാക്കാരിയായത് കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമാവാതിരിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ രചന തന്റെ എല്ലാം ദിവസവും ആരാധകരുമായി പങ്കുവെക്കുന്ന വീഡിയോയ്ക്ക് വലിയ രീതിയിൽ ഉള്ള പ്രതികരണങ്ങളാണ് എപ്പോഴും ലഭിക്കാറുള്ളത്. മോശമായ കമന്റ്‌സ് തന്നിക്കെതിരെ ഉയരുമ്പോൾ അതിനെ ചെറു പുഞ്ചിരിയോടെയാണ് രചന നേരിടുന്നത്.

ഇപ്പോൾ രചനയുടെ ഗംഭീരമായ നൃത്തം പ്രകടനമാണ് സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിൽക്കുന്നത്. മിക്കപ്പോഴുണ് തന്റെ നൃത്ത വീഡിയോകൾ പങ്കുവെച്ചാണ് രചന എത്താറുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിക്കാൻ രചന ശ്രെമിച്ചിട്ടില്ല. നിമിഷ നേരം കൊണ്ട് രചനയുടെ വീഡിയോയ്ക്ക് ലക്ഷകണക്കിന് ആരാധകരുടെ ലൈക്‌സും കമെന്റ്സുമാണ് ലഭിച്ചോണ്ടിരിക്കുന്നത്.