പ്രേക്ഷക ശ്രദ്ധ നേടി ജിബൂട്ടി..! ഒരു മില്യൺ കാഴ്ചകരുമായി ചിത്രത്തിൻ്റെ ട്രൈലർ..

76

ആഫ്രിക്കൻ രാജ്യത്ത് നിന്നുമുള്ള ജിബൂൺ എന്ന സ്ഥലത്ത് നിന്നും ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ ജിബൂട്ടിയുടെ ട്രൈലെർ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലാണ്. ഒരു മില്യൺ പൂർത്തീകരിച്ച് വൻ വിജയതോടെ ട്രൈലെർ വീഡിയോയുടെ വ്യൂസ് കുതിച്ചു കയറുകയാണ്. ടീസറിന് ലഭിച്ചതിനെക്കാളും മികച്ച പ്രതികരണങ്ങളാണ് ജിബൂട്ടിയു4ടെ ട്രൈലെറിന് ലഭിച്ചോണ്ടിരിക്കുന്നത്.

ആഫ്രിക്കൻ രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ ഒന്നായ ജിബൂട്ടിയിലെ സംസ്കാരങ്ങളും വൈവിധങ്ങളും കേരളകരയെ പരിചയപ്പെടുത്തി കൊടുക്കാൻ ശ്രെമിച്ചിരിക്കുകയാണ് സംവിധായകനായ സിനു. തിരക്കഥകൃത്തും സംഭക്ഷണങ്ങളും നിർവഹിച്ചിരിക്കുന്നത് അഫ്സൽ കരുനാഗപള്ളി. ജിബൂട്ടിയുടെ ടീസർ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ അബ്ദുൽകാദൽ കമിൽ മുഹമ്മദാണ് ലോജ്‌ ചെയ്തിർക്കുന്നത്.

ആദ്യമായിട്ടാണ് ഒരു മലയാള സിനിമ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ലോഞ്ച് ചെയ്തിരിക്കുന്നത്. ജോബി ടി സാം ബ്ലൂഹിൻ നെയിൽ കമ്മ്യൂണിക്കേഷൻ ബാന്നറിലാണ് ചലചിത്രം നിർമിച്ചിരിക്കുന്നത്. ജോബി പി സാം ആഫ്രിക്കയിലെ ജിബൂട്ടിയിൽ വ്യവസായം ചെയുന്ന ഒരു വ്യക്തി കൂടിയാണ്. ഛായഗ്രഹണം ഒരുക്കിയിരിക്കുന്നത് ടി ഡി ശ്രീനിവാസനാണ്. ചിത്രത്തിന് വേണ്ടി സംഗീതം നൽകിയിരിക്കുന്നത്.

അമിത് ചക്കാലക്കലാണ് കേന്ദ്ര കഥാപാത്രമായി സിനിമയിൽ അരങേറുന്നത്. ചലചിത്രത്തിൽ അമിത്തിന്റെ നായികയായി വേഷമിടുന്നത് ശകുനാണ്. ഇരുവരെ കൂടാതെ തമിഴ് അഭിനേതാവ് കിഷോർ, ദിലീഷ് പോത്തൻ, അഞ്ജലി നായർ, ആതിര ഹരികുമാർ, ഗ്രിഗറി, ജയശ്രീ, രോഹിത് മഗ്ഗു, നസീർ സംകാന്തി, സുനിൽ സുഗദേ, ബിജു സോപാനം, പോളി വത്സൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി സിനിമകളിൽ എത്തുന്നത്. ട്രൈലെറിൽ മികച്ച അഭിനയ പ്രകടനമാണ് ഓരോ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.