പാവാടയും ബ്ലൗസും അണിഞ്ഞ് തനി നാടൻ ലുക്കിൽ പ്രിയാ വര്യയർ..!

296

നിരവധി പുതുമുഖ താരങ്ങളാണ് ഈ കാലഘട്ടത്തിൽ സിനിമയിലേക്ക് കടന്നു വരുന്നത്. അഭിനയിക്കാൻ കഴിവ് മാത്രം പോരാ ഭാഗ്യം കൂടി വേണം എന്ന് പറയുന്നത് വലിയ സത്യമാണ്. പുതുമുഖ താരങ്ങൾക്ക് എന്നും മലയാള സിനിമ അടക്കുമുള്ള ഇൻഡസ്ടറികളിൽ നല്ല അവസരങ്ങളാണ് നൽകാറുള്ളത്. ഇതിൽ പലരും ഇന്ന് സിനിമയിലെ താരമൂല്യമുള്ള നടി നടിനടന്മാരായിരിക്കുകയാണ്. മോഡൽ, റിയാലിറ്റി ഷോ, സോഷ്യൽ മീഡിയ തുടങ്ങി മേഖലയിൽ നിന്നുമാണ് പ്രധാനമായി അഭിനയ ലോകത്തേക്ക് എത്തുന്നത്.

മലയാള സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാതെ നിരവധി നടിനടന്മാർ തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ മേഖലയിലും തന്റെ സാനിധ്യം നൽകാറുള്ളത്. അതിലെ ഉദാഹരണങ്ങളാണ് ബാലതാരമായി സിനിമയിൽ എത്തി ഇപ്പോൾ തമിഴ് സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അനിഖ സുരേന്ദ്രൻ, കോളിവുഡിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന നയൻ‌താര.


ഇത്തരത്തിൽ മലയാള സിനിമയിൽ പുതുമുഖ നടിയായി എത്തി ഇപ്പോൾ തെലുങ്ക് ഹിന്ദി മേഖലയിൽ തിളക്കമാർണ അഭിനയ പ്രകടനം കാഴ്ചവെക്കുന്ന അഭിനയത്രിയാണ് പ്രിയ പ്രകാശ് വാരിയർ. പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത് ന്യൂ ജനറേഷൻ സംവിധായകൻ എന്ന് ഓമന പേരുള്ള ഒമർ ലുലു ഒരുക്കിയ ഒരു അടർ ലവ് എന്ന ചലചിത്രത്തിലൂടെയാണ് പ്രിയ വാരിയരുടെ ആദ്യ ചുവടുവെപ്പ്. പ്ലസ്‌ വൻ പ്ലസ്‌ ടു സ്കൂൾ ജീവിതത്തിൽ നടക്കുന്ന പ്രണയത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിൽ പ്രിയ വാരിയർ ആയിരുന്നു നായികയായി വേഷമിട്ടത്.


സിനിമയിൽ സംവിധായകൻ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് നൂറിൻ ഷെറീഫ് ആയിരുന്നു. എന്നാൽ സിനിമ റിലീസ് ചെയുന്നതിന് മുമ്പ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതോടെ ചുരുങ്ങിയ സമയം കൊണ്ട് ഗാനം കത്തി കയറുകയായിരുന്നു. ഗാനത്തിലെ പ്രിയ വാരിയരുടെ കണ്ണിറുക്കൾ രംഗം പല രാജ്യങ്ങളും ഏറ്റെടുത്തിരുന്നു. ഇതിനെ തുടർന്ന് മറ്റുള്ളവരുടെ സമ്മർദ്ദം മൂലം പ്രിയയെ നായികയായി ഒമർ ലുലു ഔദ്യോഗികമായി തീരുമാനിക്കുകയായിരുന്നു.

എന്നാൽ സിനിമ റിലീസിനു ശേഷം വേണ്ട രീതിയിലുള്ള വിജയം കൈവരിക്കാൻ ചിത്രത്തിന് സാധിച്ചില്ല എന്നത് മറ്റൊരു സത്യമാണ്. സോഷ്യൽ മീഡിയയിൽ പ്രായം കുറഞ്ഞ നടിമാരിൽ ഏറ്റവും കൂടുതൽ ഫോള്ളോവർസുള്ള അഭിനയത്രിയാണ് പ്രിയ പി വാരിയർ. ഏകദേശം എഴുപത് ലക്ഷത്തിനു മേലെ ഫോള്ളോവർസാണ് നടിയ്ക്കുള്ളത് നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. തന്റെ ആദ്യ സിനിമയിലെ ഗാനം വൈറലായതോടെ ഒരുലക്ഷം ഫോള്ളോവർസിൽ നിന്നും മില്യൺ കണക്കിന് ഫോള്ളോവർസിലേക്ക് കുതിക്കുകയായിരുന്നു.


എന്നാൽ കഴിഞ്ഞ ദിവസം പ്രിയ ആരാധകർക്ക് വേണ്ടി പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. വീഡിയോയിൽ പഴയ പ്രിയ വാരിയർ അല്ലെന്നാണ് പലരും കമന്റ്‌ ചെയുന്നത്. ഫോട്ടോഗ്രാഫർ ജീസ് ജോൺ ആണ് അതിമനോഹരമായി ചിത്രം പകർത്തിയിരിക്കുന്നത്. ഒരു ലക്ഷത്തിന് മുകളിൽ ലൈക്‌സ് ഇതിനോടകം തന്നെ പ്രിയയുടെ പോസ്റ്റിനു ലഭിച്ചിരിക്കുന്നത്.