വീണ്ടും ആരാധകരെ ഞെട്ടിച്ച് പുത്തൻ ഫോട്ടോഷൂട്ടുമായി യുവ താരം എസ്തർ അനിൽ..!

ബാലനടിമരായി എത്തി മലയാള സിനിമയിൽ നായികമാരുടെ വേഷം വരെ കൈകാര്യം ചെയുന്ന നടിമാരെ നമ്മളിൽ മിക്കവർക്കും അറിയാം. സാനിയ ഇയ്യപ്പൻ, നശ്രീയ നസീൻ എന്നിവർ പ്രധാന ഉദാഹരണങ്ങളാണ്. ആ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന അഭിനയത്രിയാണ് എസ്ഥേർ അനിൽ. നല്ലവൻ എന്ന ചലചിത്രത്തിലൂടെയാണ് എസ്ഥേർ അനിൽ ബാലതാരമായി ചുവടുവെക്കുന്നത്. എന്നാൽ മോഹൻലാലിന്റെ ഒരു നാൾ വരും എന്ന ചിത്രത്തിലൂടെ എസ്ഥേർ ഏറെ ശ്രെദ്ധിക്കപ്പെടുന്നത്.

കോക്ക്ടൈൽ, വയലിൻ, ഡോക്ടർ ലവ്, മല്ലുസിംഗ് എന്നീ സിനിമകളിൽ കുട്ടിത്താരമായി നടി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് കൊണ്ട് എത്തിയിരുന്നു. 2014ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് എസ്ഥേർ ഏവർക്കും സുപരിചിതയാവുന്നത്. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ ജോർജ്കുട്ടിയുടെ ഇളയ മകളായി എസ്ഥേർ വെള്ളിത്തിരയിൽ മികച്ച പ്രകടനം അവതരിപ്പിക്കാൻ കഴിഞ്ഞു.

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഓളം ചിത്രത്തിൽ നായികയായി എസ്ഥേർ പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെട്ടിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ എസ്ഥേർ ഇടയ്ക്ക് സൈബർ ആക്രമണങ്ങൾക്ക് ഇരയാകാറുണ്ട്. എന്നാൽ അതിനെതിരെ നടി ഇതുവരെ പ്രതികരിക്കാൻ പോയിട്ടില്ല എന്നതാണ് മറ്റൊരു സത്യം. ഇൻസ്റ്റാഗ്രാമിലാണ് ഈ നായിക മറ്റുള്ളവരുടെ കണ്ണിൽ തിളങ്ങി നിൽക്കാറുണ്ട്.

തന്റെ ഓരോ പോസ്റ്റിനു വലിയ ഒരു പിതുണയാണ് മാധ്യമങ്ങളിൽ നിന്നും എസ്ഥേറിന് ലഭിക്കാറുള്ളത്. മോശമായ കമെന്റ് നിരവധി ഉണ്ടെങ്കിലും നല്ല കമെന്റ്സാണ് നടി എപ്പോഴും ഏറ്റെടുക്കാറുള്ളത്. എന്നത്തെപ്പോലെയും ഇത്തവണയും ഗ്ലാമർ വേഷത്തിലാണ് എസ്ഥേർ പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്. ഡെയ്സി ഡേവിഡാണ് ഫോട്ടോഗ്രാഫർ മേഖല കൈകാര്യം ചെയ്തിരിക്കുന്നത്.