മഞ്ഞകിളിയേ പോലെ തിളങ്ങി ബോളിവുഡ് താരം വിദ്യാ ബാലൻ..! ഫോട്ടോസ് കാണാം..

125

ഇന്ത്യൻ സിനിമയിൽ നിരവധി പ്രേമുഖ നായികമാർ ഉണ്ടെങ്കിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരു അഭിനയത്രിയാണ് വിദ്യ ബാലൻ. സിനിമ പ്രേമികൾ വാഴ്ത്തപ്പെടുന്ന നടിമാരിൽ ഉൾപ്പെടുത്തുന്ന ഒരു നടിയാണ് വിദ്യ. എണ്ണിയാൽ തീരാത്ത മികച്ച കഥാപാത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് വേണ്ടി സംഭാവന ചെയ്യാൻ വിദ്യ ബാലനു സാധിച്ചു. ബോളിവുഡിലെ ഒട്ടുമിക്ക ചലചിത്രങ്ങളിൽ ശ്രെദ്ധയമായ സ്ത്രീ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ ഇയൊരു നടിയ്ക്ക് കഴിഞ്ഞു.

ഒരുപാട് വർഷങ്ങളായി നടി അഭിനയ ജീവിതത്തിൽ സജീവമാണ്. 2003ൽ മുതലാണ് വിദ്യ ബാല അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നത്. 1995ൽ സി ടീവി എന്ന ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഹം പാഞ്ച് എന്ന പരിപാടിയിലാണ് തനിക്ക് ആദ്യമായി ക്യാമറയുടെ മുമ്പാകെ പ്രേത്യക്ഷപ്പെടാൻ അവസരം ലഭിക്കുന്നത്. പിന്നീടായിരുന്നു വിദ്യയുടെ ബിഗ്സ്ക്രീനിലേക്കുള്ള അരങേറ്റം.

ഉലകനായകൻ എന്ന് കമല ഹാസനെ വിശേഷിപ്പിക്കുന്നത് പോലെ ഉലകനായിക എന്ന് വിദ്യ ബാലനെ വിളിക്കാവുന്നതാണ്. അതിന്റെ പിന്നിൽ ഉള്ള കരണം ബംഗാളി, മറാട്ടി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ സിനിമ ഇൻഡസ്ട്രികളിൽ തന്റെ സാനിധ്യം നടിയായ വിദ്യ ബാലനു അറിയിക്കാൻ കഴിഞ്ഞു. ഇതിനോടകം തന്നെ നിരവധി സിനിമകളിൽ പ്രേമുഖ നടന്മാരുടെ നായികയായും സഹനടിയായും വിദ്യ തിളങ്ങി.

വിദ്യയുടെ അഭിനയ പ്രകടനം കൊണ്ടും സൗന്ദര്യവും കൊണ്ടും ഒട്ടേറെ ആരാധകrരെ നേടിയെടുക്കാൻ കഴിഞ്ഞു. ഇന്ത്യയിൽ നിന്നുമാത്രമല്ല മറ്റുള്ള രാജ്യങ്ങളിൽ നിന്നും നടിയ്ക്ക് ആരാധകരെ ഏറെയാണ്. ഏതെങ്കിലും ഒരു പോസ്റ്റുമായി വിദ്യ ബാലൻ വന്നാൽ പിന്നീടുള്ള ഒരു ആഴ്ച്ച നടിയുടെ പോസ്റ്റായിരിക്കും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ സർവസജീവമായ വിദ്യ തന്റെ ഇഷ്ട ചിത്രങ്ങൾ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ മറ്റുള്ള നടിമാരെ പോലെ പങ്കുവെക്കാറുള്ളത്.

ചിത്രമാണെങ്കിലും വീഡിയോയാണെങ്കിലും വലിയ സ്വീകാര്യതയാണ് നടിയ്ക്ക് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നിന്നും ലഭിക്കാറുള്ളത്. മോഡലായി തിളങ്ങി നിൽക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ബോളിവുഡ് അഭിനയത്രിയാണ് വിദ്യ ബാലൻ. ഇപ്പോൾ വിദ്യയുടെ പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ പ്രെചരിപ്പിച്ചിരിക്കുന്നത്. മഞ്ഞ വസ്ത്രത്തിൽ മഞ്ഞകിളിയെ പോലെ ഗ്ലാമറായി നിൽക്കുന്ന വിദ്യ ബാലൻ കിടിലൻ പോസാണ് ക്യാമറയുടെ മുന്നിൽ നൽകിയിരിക്കുന്നത്.

അനുരാഗ് കപൂർ എന്ന ഫോട്ടോഗ്രാഫറാണ് തന്റെ മനോഹരമായ ചിത്രങ്ങൾ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം വിദ്യയ്ക്ക് 3.7 മില്യൺ ആരാധകരാണ് തന്നെ ഫോള്ളോ ചെയ്യുന്നത്. ബംഗാളി ചലചിത്രമായ ഭാലോ തെക്കോ എന്ന സിനിമയിലൂടെയാണ് വിദ്യ വെള്ളിത്തിരയിൽ തുടക്കം കുറിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തിയ ഉറുമി എന്ന മലയാള ചിത്രത്തിലാണ് വിദ്യ ആദ്യമായി മോളിവുഡിൽ തന്റെ സാനിധ്യം അറിയിച്ചത്. ഇത് കൂടാതെ ഇന്ത്യയിലെ തന്നെ നാലമത്തെ ഏറ്റവും വലിയ ബഹുമതിയായ പത്മശ്രീ നൽകി നടിയെ ആദരിച്ചു.