കുട്ടി താരങ്ങൾ ഒക്കെ ആകെ മാറി..! സോഷ്യൽ മീഡിയയിൽ നിറഞ്ഞു കുട്ടി താരങ്ങളുടെ പുതിയ ലുക്ക്..

186

ഓരോ സിനിമയിലും പുതിയ ബാലതാരങ്ങൾ അഭിനയ ലോകത്തേക്ക് കടന്നു വന്നു കൊണ്ടിരിക്കുകയാണ്. ബാലതാരങ്ങൾക്ക് എന്നും നിറഞ്ഞ കൈയടിയാണ് പ്രേഷകരിൽ നിന്നും ലഭിക്കാറുള്ളത്. സിനിമയിൽ ഉള്ളപ്പോൾ മാത്രമല്ല സമൂഹ മാധ്യമങ്ങളിലും അവർ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബാലതാരങ്ങൾ ഇന്ന് നായിക വേഷവും അതിനപ്പുറം മികച്ച നായിക കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ള ബാലതാരങ്ങൾ നമ്മളുടെ സിനിമ ഇൻഡസ്ട്രികളിൽ ഉണ്ട്.

ബാബി എന്ന വാക്കാണ് ഏതൊരു ബാലതാരത്തിന്റെ പേരിന്റെ പിന്നിൽ കാണാൻ സാധിക്കും. എന്നാൽ നായിക വേഷങ്ങൾ ചെയ്യാൻ ആരംഭിച്ചിട്ടും ബാബി എന്ന വാക്ക് ഉപേക്ഷിക്കാത്ത നിരവധി താരങ്ങളെ നമ്മൾക്ക് അറിയാവുന്നതാണ്. മികച്ച പ്രകടനം പുലർത്തുന്നവർക്ക് ഒരുപാട് അവസരങ്ങളാണ് അവരെ തേടിയെത്താറുള്ളത്. ഈയൊരു കൂട്ടം എന്നും സോഷ്യൽ മീഡിയയിൽ നിറസാനിധ്യമാണ്.


ഇവർ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളാണ് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും തരംഗം സൃഷ്ടിക്കുന്നത്. എസ്ഥേർ അനിൽ, അനിഖ സുരേന്ദ്രൻ, ഗോപിക രമേശ്‌, സാനിയ ഇയപ്പൻ എന്നിവർ പ്രധാന ഉദാഹരണങ്ങളാണ്. ഇത്തരം താരങ്ങൾ ഗ്ലാമർ ഫോട്ടോഷൂട്ടുകൾക്ക് വലിയ ഒരു സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്.

എസ്ഥേർ അനിൽ എന്ന ബാലതാരത്തെ അറിയാത്തവർ വളരെ ചുരുക്കം പേർ മാത്രമേ കേരളത്തിൽ ഉണ്ടാവുള്ളു. ബാലതാരമായി തുടക്കം കുറിച്ചത് മറ്റൊരു സിനിമയിലാണെങ്കിലും ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെത്തിൽ പിറന്ന ദൃശ്യം എന്ന ചലചിത്രത്തിലൂടെയാണ് എസ്ഥേർ ഏറെ പ്രേക്ഷക പ്രീതി നേടുന്നത്. മോഹൻലാലിന്റെയും മീനയുടെ ഇളയ മകളായി തകർത്ത് അഭിനയിച്ച നടിയ്ക്ക് പിന്നീട് തമിഴ് തെലുങ്ക് റീമേക്കുകളിലും അഭിനയിക്കാൻ കഴിഞ്ഞു.

അതുമാത്രമല്ല ഇന്ത്യയിലെ തന്നെ ഉലകനായകൻ എന്ന് വിശേഷിപ്പിക്കുന്ന കമല ഹാസന്റെ കൂടാതെ അഭിനയിക്കാനും എസ്ഥേറിന് ഭാഗ്യം ലഭിച്ചു. 2021ൽ പുറത്തിറങ്ങിയ ദൃശ്യം രണ്ടാം ഭാഗത്തിനും നല്ല അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്കുണ്ടായിരുന്നത്. 2010ൽ റിലീസ്. ചെയ്ത ജയറാം, മമ്ത എന്നിവർ നായകൻ നായിക കൈകാര്യം ചെയ്‌ത കഥ തുടരുന്നു എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന ബാലതാരമാണ് അനിഖ സുരേന്ദ്രൻ. ഇപ്പോൾ നടി മലയാളത്തിനെക്കാലും സജീവമായി തുടരുന്നത് തമിഴ് മേഖലയിലാണ്. തല അജിത്തിന്റെ മകളായിട്ടുള്ള കഥാപാത്രങ്ങൾ അനിഖയെ തേടിയെത്തിയിരുന്നു.

തണ്ണിർമത്തൻ എന്ന സിനിമയിലൂടെ മലയാള സിനിമയുടെ ഭാഗമായി തീർന്ന നടിയാണ് ഗോപിക രമേശ്. ചിത്രത്തിൽ അന്വേഷര രാജൻ നായിക ആണെങ്കിലും നായികയെക്കാളും കൂടുതൽ മുന്നേറാൻ കഴിഞ്ഞത് ഗോപിക രമേശിനാണ്. കുറച്ചു ഡയലോഗ്സ് മാത്രം ഉണ്ടായിരുന്നുവെങ്കിലും വളരെ മികച്ച അഭിനയ പ്രകടനത്തിന് പ്രേഷകരുടെ നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്. ഡിഫോർ ഡാൻസിലൂടെ പ്രേഷകരുടെ മനസിൽ കടന്നു കൂടിയ ഡാൻസറും, അഭിനയത്രി മോഡലുമാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായിട്ട് തുടക്കം കുറിച്ചുവെങ്കിലും ഇപ്പോൾ അനവധി സിനിമകളിൽ നായികയായി വേഷമിടാൻ സാനിയയ്ക്ക് കഴിഞ്ഞു.