കാസറഗോഡ് ജില്ലയിൽ ജനിച്ചു കണ്ണൂരിൽ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ബാലതാരമായി സിനിമയിൽ അരങേറിയ സനുഷ എന്ന നടിയെ ആരും മറന്നിട്ടുണ്ടാവില്ല. ഇപ്പോൾ ചലചിത്രങ്ങളിൽ അത്ര സജീവമല്ലെങ്കിലും അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ഈ യുവനടി. രണ്ടിയാരം മുതലാണ് സനുഷ സിനിമകളിൽ തന്റെ സാനിധ്യം ഉറപ്പിക്കുന്നത്. മമ്മൂട്ടി ഇരട്ട കഥാപാത്രമായി വന്ന് വൻ വിജയം ഏറ്റുവാങ്ങിയ ദാദ സാഹിബ് എന്ന ചിത്രത്തിലൂടെയാണ് സനുഷ കൊച്ചുകുട്ടിയുടെ കഥാപാത്രം ആദ്യമായി അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത്.
ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച സനുഷയ്ക്ക് പിന്നീട് പല മലയാള സിനിമകളിൽ നിന്നും ബാലതാരങ്ങളുടെ വേഷം ചെയ്യാനുള്ള വിളി വന്നു. അഭിനയിച്ച മിക്ക സിനിമകളിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ സനുഷ മറന്നിട്ടില്ല. ദാദ സാഹിബിനു ശേഷം കരുമാടികുട്ടൻ, കാശി, മീശമാധവൻ, കണ്മഷി, എന്റെ വീട് അപ്പുന്റെയും, കീർത്തിചക്ര, മാമ്പഴക്കാലം, ചോട്ടാ മുംബൈ, ഭീമ തുടങ്ങിയ സിനിമകളിൽ കൊച്ചു താരമായി മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ നടിയ്ക്ക് സാധിച്ചു.
വിനയൻ സംവിധാനം ചെയ്ത നാളൈ നമതെ എന്ന സിനിമയിലാണ് നായികയായി സനുഷ തുടക്കം കുറിച്ചത്. അതു കൂടാതെ തന്റെ ആദ്യ തമിഴ് സിനിമയും കൂടിയാണ് ഇത്. ജനപ്രിയ നായകൻ ദിലീപ് കേന്ദ്രകഥാപാത്രമായി എത്തിയ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി വേഷമിട്ടു കൊണ്ട് മോളിവുഡിലും നായിക വേഷത്തിന് തുടക്കം കുറിച്ചു.
മറ്റ് യുവതാരങ്ങളെ പോലെ സനുഷയും സമൂഹ മാധ്യമങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫേസ്ബുക്കിനെക്കാളും നടി ഇൻസ്റ്റാഗ്രാമിലാണ് മിക്ക സമയത്ത് സജീവമായി നിൽക്കാറുള്ളത്. വ്യത്യസ്ത ചിത്രങ്ങളും വീഡിയോകളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാൻ സനുഷ മറക്കാറില്ല. ഇപ്പോൾ വീടിന്റെ ടെറസിൽ നിന്നും പകർത്തിയ ചിത്രങ്ങളിൽ സുന്ദരിയായ സനുഷയെയാണ് മലയാളികൾക്ക് കാണാൻ സാധിക്കുന്നത്.