പൈലറ്റിന്റെ ഐഫോൺ പതിനൊന്നായിരം അടി താഴേക്ക് വീണു..! പിന്നീട് എന്താ സംഭവിച്ചത് എന്ന് അറിയാമോ..?

388

പണ്ട് കാലങ്ങളിൽ ആപ്പിൾ കമ്പനിയായ ഐഫോൺ എല്ലാവരുടെയും കൈകളിൽ ഉണ്ടാവാറില്ല. അതിന്റെ പ്രധാന കരണം വില തന്നെയാണ്. എന്നാൽ ഇപ്പോൾ വില ഉയർന്നിട്ടുണ്ടെങ്കിലും പല ഉപഭോക്താക്കളും ഐഫോൺ ആണ് ഉപയോഗിക്കുന്നത്. മറ്റ് ആൻഡ്രോയ്ഡ് ഫോണുകളെക്കാളും ഒരു പടി മുന്നിലാണ് ഐഒഎസ്‌. ഇപ്പോൾ ഇതാ ഒരു രസകരമായ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളായി കണ്ടു വരുന്നത്. 11,250 അടിയിൽ ഐഫോൺ താഴെ വീണ് ഒരു കേടുപാടുകളും ഉണ്ടായില്ല എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. അത്തരം സംഭവത്തെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

ഈ വാർത്ത കേൾക്കുമ്പോൾ തന്നെ പലരുടെയും മനസ്സിൽ ഓടി വരുന്നത് വ്യാജമാണെന്നാണ്. എന്നാൽ ഒരു പൈലറ്റിന്റെ കൈയിൽ നിന്ന് ഭൂമിയിലേക്ക് വീണ ഐഫോണിന് ഒന്നും സംഭവിച്ചില്ല എന്ന് പറയുമ്പോൾ ഐഫോൺ എന്ന മൊബൈലിന്റെ കരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഡയമണ്ട് ഏവിയേറ്റർസ് ഫോറങ്ങളിൽ ഡേവിഡ് എന്ന പൈലറ്റിന് സംഭവിച്ച അനുഭവകുറിപ്പ് തന്റെ മാധ്യമം വഴി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

പൈലറ്റായ ഡേവിഡ് തന്റെ ഡയമണ്ട് ഏവിയേറ്റർസ് 40 വിമാനം കൊളറാഡോ സ്പ്രിംഗ്സിൽ നിന്നും അറ്റ്ലാൻഡിലേക്ക് പറക്കുമ്പോൾ അതിമനോഹരമായ അന്തീരിക്ഷം ഐഫോണിലൂടെ പകർത്താൻ ശ്രെമിച്ചപ്പോലാണ് ഈ അബദ്ധം പറ്റുന്നത്. കോക്ക്പിറ്റിലെ ഡേവിഡിന്റെ സൈഡ് വിൻഡോ വഴിയാണ് ഐഫോൺ എക്സ് നഷ്ടപ്പെടുന്നത്. വിമാനം പറക്കുമ്പോൾ ഇത്തരം സൈഡ് വിന്ഡോകൾ തുറന്നാൽ അതിശക്തമായ വായുപ്രവാഹം ഉണ്ടാവുന്നു. ഈ രീതിയിൽ ഡേവിഡ് തന്റെ ഐഫോൺ എക്സ് വഴി നൂറു കണക്കിന് ചിത്രങ്ങളും പകർത്തിട്ടുണ്ട്.

എന്നാൽ ആദ്യമായിട്ടാണ് സൈഡ് വിൻഡോ വഴി 11,250 അടി താഴ്ചയിലേക്ക് തന്റെ ഫോൺ നഷ്ടപ്പെടുന്നത്. നഷ്ടപ്പെട്ട ഐഫോണിലെ ഡാറ്റാ ഇല്ലാതാക്കാൻ ശ്രെമിച്ചപ്പോൾ തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് ബ്ലൈത്ത് ആർക്കൻസാസിന് സമീപമാണെന്ന് അദ്ദേഹം മനസിലാക്കി. ഐഫോൺ കണ്ടെത്താൻ പൈലറ്റായ ഡേവിഡ് വീണ്ടും ആർക്കൻസാസിലേക്ക് പറന്നു ഉയർന്നു. 2018ൽ താൻ വാങ്ങിയ ഐഫോൺ 11,250 അടി താഴ്ചയിലേക്ക് വീണിട്ട് ഒരു കേടുപാടുകൾ ഇല്ലാതെ അദ്ദേഹത്തിന് ലഭിച്ചു. ഇതിൽ എന്തായാലും ആപ്പിൾ എന്ന കമ്പനിയ്ക്ക് വളരെയധികം പ്രശംസ അർഹിക്കുന്നുണ്ട് എന്ന് ഡേവിഡ് തന്റെ പോസ്റ്റിൽ കുറിച്ചിരുന്നു.

സൂപ്പർ റെറ്റിന ഡിസ്പ്ലേ എന്നാണ് ഐഫോൺ എക്സിന്റെ ഡിസ്പ്ലേ വിശേഷിപ്പിക്കാറുള്ളത്. 5.8 ഇഞ്ച് സ്ക്രീൻ സൈസിലാണ് ഈ ഫോൺ നിർമിച്ചിരിക്കുന്നത്. സൂപ്പർ റെറ്റിനയുടെ റെസൊല്യൂഷൻ എന്ന് പറയുമ്പോൾ 2436*1125 പിക്സൽ ആണ്. ഇതുവരെ ഇറങ്ങിയതിൽ മികച്ച റെസൊല്യൂഷൻ ഉള്ള ഫോൺ ആണ് ഐഫോൺ എക്സ്. ഏറ്റവും പുതിയ ഹാർഡ്വെയറായ എ11 ബൈയോണിക്കാണ് ഐഫോൺ എക്സിൽ ഉള്ളത്. വളരെ മികച്ച രീതിയിൽ ഉള്ള ക്യാമറ സംവിധാനമാണ് ഐഫോൺ എക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.