അമിതഭാരവും, വണ്ണവും, കുറക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. നമ്മുടെ ശരീരത്തിൽ ഏത് ഭാഗത്താണ് കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, എന്തുകൊണ്ടാണ് പൊണ്ണത്തടിയുണ്ടാവുന്നത് ? എന്നിവയെ ആധാരമാക്കി പൊണ്ണത്തടിയെ പലതായി നമുക്ക് തരം തിരിക്കാം. ഒബിസിറ്റി-ഉണ്ടാവാനുള്ള കാരണം കണ്ടെത്തിയാൽ , അത് ഒഴുവാക്കിയാല്‍, ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കാനാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കിത്തരുന്നത്.
1 : അപ്പര്‍ബോഡി ഒബിസിറ്റി
കഴുത്ത്, മുഖം, പുറം, തോളുകള്‍, തുടങ്ങി ശരീരത്തിന്റെ മുകള്‍ ഭാഗങ്ങളില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞ് കൂടുന്നതു മൂലം ഉണ്ടാവുന്ന പൊണ്ണത്തടിയെ ‘മേലുടല് പൊണ്ണത്തടി’ , അഥവാ ‘അപ്പര്‍ ബോഡി ഒബിസിറ്റി’ എന്നു പറയുന്നു. അമിതമായി ആഹാരം കഴിക്കുകയും നിഷ്ക്രിയരായിട്ടുള്ളവരുമായിരിക്കും ഈ വിഭാഗത്തില്‍പ്പെട്ടവരിൽ ഭൂരിഭാഗം ആളുകളും. ഇത്തരക്കാര്‍ മധുര പലഹാരങ്ങള്‍ കഴിയുന്നത്ര നിയന്ത്രിക്കുന്നതും ദിവസേന അര മണിക്കൂര്‍ എങ്കിലും വ്യയാമം ചെയ്യുന്നതും പൊണ്ണത്തടിയെ നിയന്ത്രിക്കാന്‍ സഹായകമാകും.
2: സെന്‍ട്രല്‍ ഒബിസിറ്റി
വയറിനു ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയെയാണ് സെന്‍ട്രല്‍ ഒബിസിറ്റി എന്നു പറയുന്നത്. വിഷാദവും, മാനസിക സമ്മര്‍ദ്ദവും, ഉത്സകണ്ഠയുമാണ് കൂടുതല്‍ ആളുകളിലും ഇത്തരത്തിലുള്ള കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വ്യായമങ്ങള്‍ ചെയ്യുന്നതുവഴി മനസിനെ ശാന്തമാക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്.
3 : ലോവര്‍ ബോഡി ഒബിസിറ്റി.
ചിലരില്‍ ശരീരത്തിന്റെ പകുതിക്ക് താഴെയുള്ള തുട,ഇടുപ്പ്, നിതംബം എന്നിവിടങ്ങളിലായി കൊഴുപ്പ് കൂടുതല്‍ അടിഞ്ഞ് കൂടുന്നു . ഇതു മൂലം കീഴുടല്‍ മാത്രം തടിച്ചിരിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഇതിനെ കീഴുടല്‍ പൊണ്ണത്തടി അഥവാ ലോവര്‍ ബോഡി ഒബിസിറ്റി , എന്നാണ് വിളിക്കുന്നത് . ഈ വിഭാഗത്തില്‍പ്പെട്ടവരിൽ കൂടുതലും സ്ത്രീകളായിരിക്കും. ശരീരത്തിന്റെ ഈ ഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തി നല്കുന്ന കാര്‍ഡിയോ വ്യയാമങ്ങള്‍ ചെയ്യുന്നത് തടികുറയ്ക്കാന്‍ മാത്രമല്ല, ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്.
4 : ചീര്‍ത്ത വയറ്
മദ്യപാനവും ശ്വസനപ്രശ്നവും മൂലം ആമാശയത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണിത്. മദ്യപാനം നിയന്ത്രിക്കുന്നതും ശ്വസനത്തിന് സഹായകരമായ വ്യായാമങ്ങള്‍ ചെയ്യുന്നതും ഈ അവസ്ഥയില്‍ നിന്ന് മുക്തി നേടാന്‍ സഹായകരമാകും.
5: ലോവര്‍ ബോഡി ഒബിസിറ്റി& കാലിലെകൊഴുപ്പ്
ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളില്‍ മിക്കപ്പോഴും കണ്ടുവരുന്ന പ്രശ്നമാണ് കാലുകളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. വാട്ടര്‍ എയ്റോ ബിക്സ് പോലുള്ള വ്യായാമങ്ങള്‍ കാലുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
6 : അമിതമായി ഉന്തി നില്ക്കുന്ന വയറും അപ്പര്‍ ബ്ലാക്ക് ഫാറ്റും
വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടി ആ ഭാഗം തടിച്ച് വരുകയും ഒപ്പം പുറത്ത് കൊഴുപ്പ് അടിഞ്ഞു കൂടുകയും ചെയ്യുന്ന അവസ്ഥയാണ് ഇത് . ശരീരം നിഷ്ക്രിയമായി ഇരിക്കുന്നതാണ് ഈ അവസ്ഥയ്ക്കുളള പ്രധാന കാരണം. ഒപ്പം ഭക്ഷണത്തിന്റെ അളവും രക്തത്തിലെ പ്രമേയവും നിയന്ത്രിക്കുകയും ചെയ്യണം. വ്യായാമവും ഡയറ്റും കൊണ്ട് ഫലമുണ്ടാവുന്നില്ലെങ്കില്‍, ജനിതക പ്രശ്നങ്ങളോ അല്ലെങ്കില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയോ ആയിരിക്കാം പൊണ്ണത്തടിയ്ക്ക് കാരണം . ഇത്തരക്കാരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയും കൂടുതലാണ്