മൃദുവായ ചർമ്മവും തിളക്കമാർന്ന മുടിയും സ്വന്തമാക്കാം..ഒരു സ്പൂൺ നെയ്യ് മതി!

1377

നിങ്ങള്‍ക്ക് സുന്ദരിയാകാനുള്ള വിദ്യ നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്.എന്താണെന്നോ.. പോഷകസമ്പുഷ്ടവും, ആരോഗ്യപ്രദവുമായ നെയ്യ്.
നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, ചർമ്മസൗന്ദര്യത്തിനും ഇത് മികച്ചതാണ്.വിറ്റമിൻ എ, ഇ എന്നീ വിറ്റാമിനുകള്‍ കൂടാതെ നിരവധി ആന്റി ഓക്സിഡന്റുകളും നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന് പുതുജീവനേകി ചർമ്മത്തെ മൃദുലമാക്കാൻ സഹായിക്കും. കൂടാതെ ചെറുപ്പം നിലനിർത്താനും ഇതിന് കഴിയും.
തമന്നയുടെ സൗന്ദര്യത്തിനു പിന്നിലുള്ള വസ്തു സൂപ്പർ മോയ്സ്ചറൈസർ ആണ്-രാത്രിയിൽ ക്ലെൻസിങ്ങിനു ശേഷം ഒരു തുള്ളി നെയ്യ്  മുഖത്തു പുരട്ടുക. മുകളിലേക്കും താഴേക്കും ദിശകളിൽ ഏതാണ്ട് മൂന്നു നാലു മിനിറ്റോളം മസാജ് ചെയ്യണം. അതിനുശേഷം ഒരു ഈർപ്പമുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചു കളയുക. ഇതുപോലെ സ്ഥിരമായി ചെയ്താൽ ചർമ്മം മൃദുവും മിനുസമുള്ളതും ആകും.

മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാന്‍-കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറ്റാനും നെയ്യ്ക്ക് സാധിക്കും. കുറച്ച് നെയ്യ് എടുത്ത് കണ്ണിനു താഴെ ചെറിയ രീതിയില്‍ മസാജ് ചെയ്യണം. 15 മിനിറ്റിനുശേഷം നനവുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചു കളയാം. അങ്ങനെ ചെയ്താല്‍ ചുളിവുകളും കറുത്ത പാടുകളും കുറയുന്നതുകാണാം. സൂപ്പർ ഫെയ്സ്മാസ്ക്-മൂന്ന് ടേബിൾസ്പൂൺ ഓട്ട്‌സ് എടുത്ത് അതിലേക്ക് ഒരു ടീസ്പൂണ്‍ വീതം നെയ്യ്, തേൻ, തൈര് എന്നിവ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റുകൾക്കുശേഷം കഴുകിക്കളയുക. തിളക്കവും മൃദുലവുമായ ചർമ്മം സ്വന്തമാക്കാൻ ഈ ഫെയ്സ്മാസ്ക്ക് മാത്രം മതി. വരണ്ട മുടിയ്ക്ക് ഇനി വിട-ഫാറ്റി ആസിഡ് അടങ്ങിയ നെയ്യ് മുടിയെ സോഫ്റ്റാക്കാൻ സഹായിക്കും. വരണ്ട മുടി ഈർപ്പം ഒട്ടും തന്നെ ഇല്ലാത്ത അവസ്ഥയാണ്. തലമുടിയിൽ നെയ്യ് പുരട്ടി വേരു മുതൽ താഴേക്ക് മുടിയുടെ അറ്റം വരെ തടവികൊടുക്കണം. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകികളയാം. ഇത് മുടിയുടെ വളർച്ചയ്ക്കും വളരെ നല്ലതാണ്.

നെയ്യ് ഉപയോഗിച്ച് ഹെയർ മാസ്ക്-ഒരു ടീസ്പൂൺ വെളിച്ചെണ്ണയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കി എടുക്കുക . ഇത് തലയോട്ടിയിലും മുടിയിലും പുരട്ടണം. ചെറിയ ചൂടുള്ള ഒരു തുണി കൊണ്ട് 20 മിനിറ്റ് മുടി കെട്ടി വെക്കുക. ഒരു പ്ലാസ്റ്റിക് ഷവർ ക്യാപ് ധരിച്ച് മുടിയിലെ ഈ മാസ്ക് രാത്രി വരെ വയ്ക്കണം. ശക്തിയേറിയ ഈ കണ്ടീഷണർ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.