പിങ്ക് ഡ്രസ്സിൽ സ്ലിം ബ്യൂട്ടിയായി സംയുക്ത മേനോൻ..! വൈറലായി താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ..

2508

പോപ്പ് കോൺ എന്ന ഷൈൻ ടോം, സൗബിൻ  ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് സംയുക്ത മേനോൻ. ആദ്യ ചിത്രത്തിൽ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ലിലി എന്ന മലയാള ചിത്രത്തിൽ ശക്തമായ നായിക കഥാപാത്രത്തിലൂടെ സംയുക്ത മേനോൻ ശ്രദ്ധ നേടി. പിന്നീട് സംയുക്ത മേനോൻ പ്രേക്ഷക മനസ്സിൽ ഇടം നേടുന്നത് തീവണ്ടി എന്ന ടോവിനോ ചിത്രത്തിലൂടെ ആണ്. ചിത്രത്തിൽ നായികയായി തിളങ്ങിയ സംയുക്ത ടോവിനോക്ക് ഒപ്പം മികച്ച അഭിനയം തന്നെയാണ് കാഴ്ച വച്ചത്.

ശേഷം കൽകി എന്ന ടോവിനോ ചിത്രത്തിൽ വീണ്ടും സംയുക്ത നായികയായി അഭിനയിച്ചു. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഈ വർഷം പുറത്തിറങ്ങിയ ആണും പെണ്ണും ആണ് താരത്തിൻ്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലും സംയുക്ത വളരേ മികച്ച അഭിനയം തന്നെയാണ് കാഴ്ചവച്ചത്.

സമൂഹ മാധ്യമങ്ങളിൽ വളരേ സജീവമായ സംയുക്ത ഇൻസ്റ്റാഗ്രാമിൽ വരെ സജീവമായി തന്നെ ചിത്രങ്ങൾ പങ്ങുവക്കറുണ്ട്. ഈയിടെ താരം പങ്കുവച്ച തന്നേ ബിക്കിനി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയയിലും വൈറൽ അയിരുന്നു. നിരവതി ഫാൻ പേജുകളാണ് ചിത്രം റീ പോസ്റ്റ് ചെയ്തത്.

പിങ്ക് ഡ്രസിൽ തിളങ്ങി സംയുക്ത മേനോൻ്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പൊൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടിയത്. സംയുക്ത വർക്കൗട്ട് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അത്തരത്തിൽ കഠിനമായ വർക്കൗട്ട് ചെയ്തു താരം വണ്ണം കുറയ്ക്കുകയായിരുന്നു.