സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ഗപ്പി സുന്ദരീ നന്ദന വർമ്മയുടെ ഫോട്ടോഷൂട്ട്..! വിഡിയോ കാണാം..

18079

ബാലതാരമായി സിനിമയിൽ കയറി വളരെ മികച്ച പ്രകടനത്തിലൂടെ സിനിമ ആസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ച മലയാള ബാലനടിയാണ് നന്ദന വർമ്മ. മലയാള ചലചിത്രത്തിലെ യുവനടനായ ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തിയ ഗപ്പി എന്ന ചിത്രത്തിൽ ഏറെ ജനശ്രെദ്ധ ആകർഷിച്ച നടിയായിരുന്നു നന്ദന വർമ്മ. ടോവിനോ ഉണ്ടെങ്കിലും നായിക വേഷത്തിലെത്തിയ നന്ദനയെയായിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്.

ഈ രണ്ട് കഥാപാത്രങ്ങൾ കൂടാതെ നോബി മാർക്കോസ്, ശ്രീനിവാസൻ, ദേവി അജിത്ത് എന്നിവരും പ്രധാന വേഷത്തിൽ എത്തി ഞെട്ടിപ്പിച്ചിരുന്നു. ശ്രീനിവാസന്റെ കൊച്ചു മകൾ കഥാപാത്രമായിരുന്നു നന്ദന ഗപ്പി എന്ന സിനിമയിൽ അവതരിപ്പിച്ചത്. പിന്നീട് അന്വേഷര രാജൻ നായികയായി അരങേറിയ വാങ്ക് എന്ന സിനിമയിലും തന്റെ വേഷത്തിലൂടെ അന്വേഷരയെക്കാൾ മുന്നേറാൻ സാധിച്ചു.

നയൻ‌താര ചെറിയ കഥാപാത്രം കൈകാര്യം ചെയ്ത് പ്രേഷകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെട്ട ജനപ്രിയ നായകൻ ദിലീപിന്റെ സിനിമയായ ലൈഫ് ഓഫ് ജോസുട്ടിയിലും മറ്റാർക്കും ലഭിക്കാത്ത റോൾ ആയിരുന്നു നന്ദന കൈകാര്യം ചെയ്തിരുന്നത്. മോളിവുഡിന്റെ ഭാവി വാഗ്ദാനം എന്ന കൂട്ടത്തിൽ നന്ദനയുടെ പേര് മുൻപന്തിയിൽ തന്നെയാണ് ഉള്ളത്. മറ്റ് ബാല നടിമാരിൽ നിന്നും ഏറെ വേറിട്ട നടിയാണ് നന്ദന.

സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും വലിയ സ്വീകാര്യതയോടെയാണ് ഈ കൊച്ചു നായികയുടെ ആരാധകർ ഏറ്റെടുക്കാറുള്ളത്. മറ്റാർക്കും ഇല്ലാത്ത പ്രേത്യക സൗന്ദര്യമുള്ളതിനാൽ ഈ പ്രായത്തിൽ തന്നെ നിരവധി ഫോട്ടോഷൂട്ടുകളിൽ മോഡലായി തിളങ്ങാൻ നന്ദനയ്ക്ക് കഴിഞ്ഞു. ഇപ്പോൾ നീല സാരീയിൽ പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെട്ട നന്ദനയെയാണ് ആരാധകരുടെ മനം മയ്ക്കുന്നത്.