ക്യാമറയുടെ മുന്നിൽ മുഖം കാണിക്കാൻ ഒരു അവസരം കിട്ടിയാൽ ആരും അത് പാഴകറില്ല. നിരവധി പേര് ഇതിനു വേണ്ടി ദിവസതോറും കഠിനധ്വാനം ചെയ്യാറുണ്ട്. പലരും ഇന്ന് സിനിമയിലെ അറിയപ്പെടുന്ന നടിനടന്മാരായിരിക്കുകയാണ്. അത്തരത്തിൽ നായികമാരുടെ മുൻപന്തിയിൽ നിൽക്കുന്ന ഒരു അഭിനയത്രിയാണ് പ്രിയ പി വാരിയർ.
ഈ പേര് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് മാണിക്യ മലരായി എന്ന ഗാനത്തിലെ പ്രിയ പി വാരിയരുടെ കണ്ണടയ്ക്കുന്ന രംഗമാണ്. ഇന്ത്യ അടക്കം ലോകം ഒട്ടാകെ വൈറലായി മാറിയ ഗാനവും അതിലെ നായികയെയും ആർക്കും അത്ര വേഗത്തിൽ മറക്കാൻ കഴിയില്ല. യുവ തലമുറയുടെ സംവിധായകനായ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചലചിത്രത്തിലൂടെയാണ് പ്രിയയെ സിനിമ ലോകം അറിയാൻ തുടങ്ങിയത്.
ഒരെറ്റ സിനിമ കൊണ്ട് ജീവിതം മാറി മറിഞ്ഞ നടി ഇപ്പോൾ മലയാളത്തിൽ അങ്ങനെ കാണാൻ ഇല്ലെങ്കിൽ മറ്റ് അന്യഭാക്ഷ സിനിമകളിൽ നിറസാനിധ്യമാണ്. തന്റെതായ സൗന്ദര്യവും വേഷവും മറ്റ് നടിമാരിൽ നിന്നും പ്രിയയെ ഏറെ വേറിട്ടു നിർത്തിക്കുന്നത്. മാധ്യമങ്ങളിൽ നിരന്തരം തന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കുവെക്കാൻ പ്രിയ മറക്കാറില്ല.
എന്നാൽ നിലവിൽ വൈറലാവുന്നത് പ്രിയയുടെ ഏറ്റവും പുതിയ വീഡിയോയാണ്. ഓണം അടക്കാറായി. അതിന്റെ ഭാഗമായി നിരവധി താരങ്ങൾ ഓണം വേഷത്തിലെത്താറുണ്ട്. അത്തരത്തിൽ കേരള തനിമ വേഷത്തിലാണ് പ്രിയയും വീഡിയോയിൽ പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്. ലക്ഷ കണക്കിന് ഫോള്ളോവർസുള്ള തന്റെ ഇൻസ്റ്റാഗ്രാമിൽ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്.